പലിശ നിരക്ക് കുറഞ്ഞതോടെ വാടകയ്ക്ക് താമസിക്കുന്നത് നിര്‍ത്തി വാട് വാങ്ങാവുന്ന സാഹചര്യമൊരുങ്ങിയതായി റിപ്പോര്‍ട്ട്. ഭവന വിലയില്‍ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരുവീട്ടുടമസ്ഥന് മോര്‍ട്ട്‌ഗേജ് തുകയായും മറ്റ് അറ്റകുറ്റപ്പണികള്‍ക്കായും ചിലവാക്കേണ്ടി വരുന്നത് ഏതാണ്ട് 608 പൗണ്ടാണ്. എന്നാല്‍ ഇതേ വീട്ടില്‍തന്നെ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് മാസത്തില്‍ 706 പൗണ്ട് വരെ അടയ്‌ക്കേണ്ടിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹാലിഫാക്സ് ഹൈസ്ട്രീറ്റ് ബാങ്കിനുവേണ്ടി നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
2008ല്‍ 5.82 ആയിരുന്ന മോര്‍ട്ട്‌ഗേജ് നിരക്ക് കഴിഞ്ഞമാസം 3.59 ആയി കുറഞ്ഞിരുന്നു. മാസംതോറുമുള്ള തിരിച്ചടവ് തുകയില്‍ ഇതുവഴി 39 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ വായ്പാവിപണിയിലെ ചില നിയന്ത്രണങ്ങള്‍ വായ്പ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസമായി നില്‍ക്കുന്നുണ്ട്.
ഭവന വിലയിലുണ്ടായ ഇടിവ് മോര്‍ട്ട്‌ഗേജ് നിരക്കില്‍ കുറവ് വരുത്താന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഹൈസിംഗ് സാമ്പത്തിക ശാസ്ത്രജ്ഞനായ സുരേന്‍ തിറു പറഞ്ഞു. ലണ്ടനില്‍ ജീവിക്കുന്നവര്‍ക്കാണ് ഭവന വില കുറഞ്ഞതിന്റെ ഗുണഫലം കാര്യമായി ലഭിക്കുന്നതെന്ന് തിറു പറഞ്ഞു. ഏതാണ്ട് 144 ഓളം പൗണ്ട് മാസത്തില്‍ സേവ് ചെയ്യാന്‍ ലണ്ടന്‍ നിവാസികള്‍ക്ക് കഴിയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല