നിലവിലെ സാമ്പത്തികസ്ഥിതിയിലൂടെ ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥ സാവധാനം മുന്നേറുകയാണെന്നും ഈയവസ്ഥയില്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുന്നത് ഉചിതമായിരിക്കില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനാണ് ഈ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
നിലവില്‍ കുടുംബങ്ങള്‍ ചിലവഴിക്കുന്നതിന്റെ അളവ് വളരെ കുറവാണ്. ഈയവസ്ഥയില്‍ നിരക്കുകള്‍ കൂട്ടേണ്ടെന്ന് പോള്‍ ഫിഷര്‍ പറയുന്നു. ആളുകളുടെ ഉപഭോഗനിരക്കില്‍ കഴിഞ്ഞ ഒരുവര്‍ഷമായി വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ആദ്യപാദത്തില്‍ ഉപഭോഗനിരക്ക് ഏതാണ്ട് മൈനസ് 0.6 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭവനവില്‍പ്പന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ശരിക്കും മലസിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പണപ്പെരുപ്പം, കടം, തൊഴിലില്ലായ്മ എന്നിവയെല്ലാം കുടുംബങ്ങളുടെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇതെല്ലാം ഉപഭോഗനിരക്കിലും പ്രതിഫലിക്കും. എന്നാല്‍ ചിലവ് കുറഞ്ഞതുകൊണ്ടൊന്നും വിലക്കയറ്റ നിരക്ക് കുറയില്ലെന്ന് ഫിഷര്‍ പറയുന്നു.
വാറ്റിലുണ്ടായ വര്‍ധനയും വിലക്കയറ്റ നിരക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. ഇന്ധനവിലയിലെ കുതിച്ചുകയറ്റവും ഭക്ഷ്യവസ്തുക്കളിലെ വിലയിലുണ്ടായ വര്‍ധനവും വിലക്കയറ്റത്തെ നേരിട്ട സ്വാധീനിക്കും. അടുത്തയാഴ്ച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കൂട്ടുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാനിരിക്കെയാണ് ഫിഷറിന്റെ പ്രസ്താവകള്‍ പുറത്തുവന്നിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല