സിബു ജോര്‍ജ്,ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2011-ല്‍ തന്നെ 5 ശതമാനമായി വര്‍ധിപ്പിക്കുമെന്നും അത് മലയാളികള്‍ ഉള്‍പ്പെടെ മോര്‍ട്ട്ഗേജ് അടക്കുന്നവര്‍ക്ക് അധിക ബാധ്യത സൃഷ്ട്ടിക്കുമെന്നും സൂചിപ്പിച്ച് ബ്രിട്ടനിലെ ചില മലയാള മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
പലിശ നിരക്ക്.നാണ്യപ്പെരുപ്പം സാമ്പത്തിക പുരോഗതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തെറ്റായി ഗ്രഹിക്കുന്നത് മൂലമാണ് മലയാളികളെ പരിഭ്രമിപ്പിക്കുന്ന വാര്‍ത്തകള്‍ ഈ ദോഷൈകദൃക്കുകള്‍ക്ക് പടച്ചു വിടേണ്ടി വരുന്നത്.
എക്കാലവും യു കെ മലയാളികളെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചു വരുന്നത്.ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പുറത്തു വിട്ട ഒരു വാര്‍ത്തയില്‍ പലിശ നിരക്ക് ഉടന്‍ വര്‍ധിക്കുമെന്നും ജൂണ്‍ മാസത്തില്‍ ആദ്യ വെടി പൊട്ടിക്കുമെന്നും ഡിസംബര്‍ മാസത്തോടെ നിരക്ക് 1.25 ശതമാനമായിവര്‍ധിക്കുമെന്നും ഇതേ പത്രം പ്രസ്താവിച്ചിരുന്നു.നമുക്കെല്ലാം അറിയാവുന്നത് പോലെ പലിശ നിരക്ക് ഇപ്പോഴും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ അര ശതമാനത്തില്‍ തന്നെ തുടരുകയാണ്.എഴുതുന്ന വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാതെ ഇക്കൂട്ടരുടെ ഏകലക്ഷ്യം യു കെ മലയാളികളെ ഭീതിപ്പെടുത്തുക എന്നത് മാത്രമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി അംഗമായ പോള്‍ ഫിഷറുമായി ടെലിഗ്രാഫ് പത്രത്തിന്‍റെ പ്രതിനിധി നടത്തിയ അഭിമുഖത്തിന്‍റെ ഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ്
പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 2011-ല്‍ തന്നെ 5 ശതമാനമായി വര്‍ധിക്കുമെന്ന വാര്‍ത്ത നല്‍കിയിരിക്കുന്നത്.യു കെയിലെ സാധാരണ നിരക്കായ അഞ്ചു ശതമാനത്തിലേക്ക് വര്‍ഷങ്ങള്‍
കൊണ്ട് പലിശ നിരക്ക് ഉയര്‍ന്നേക്കുമെന്നാണ് പോള്‍ ഫിഷര്‍ പറഞ്ഞത്.അഭിമുഖം ഈ ലിങ്കില്‍ വായിക്കാം.
കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെയുള്ള വര്‍ധന ഉണ്ടായേക്കുമെന്ന് സൂചിപ്പിച്ച ഫിഷര്‍ സാധാരണ നിരക്കായ അഞ്ചു ശതമാനത്തില്‍ എത്താന്‍ ദീര്‍ഘകാലം എടുക്കുമെന്ന്
അഭിമുഖത്തില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്.awful long time എന്ന വാക്കാണ് ഈ കാലവധിയെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത്.പലിശ നിരക്ക് ഉയരുകയെന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.കുറഞ്ഞ പലിശനിരക്ക് ലോണ്‍ ഉള്ളവരെ സഹായിക്കുമ്പോള്‍ സേവിംഗ്സ് ഉള്ളവരെ പ്രതികൂലമായി ബാധിക്കുന്നു.അതിനാല്‍ നിരക്ക് വര്‍ധന അനിവാര്യമാണ്.
പക്ഷെ അത് സാമ്പത്തിക രംഗത്തെ ഉണര്‍വിന്‍റെയും പ്രതീക്ഷകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും.ഫിഷര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക രംഗത്തെ ഉണര്‍വ്,നാണയപ്പെരുപ്പത്തിലെ നിയന്ത്രണം തുടങ്ങിയ അനവധി കാര്യങ്ങളെ ആശ്രയിച്ചാണ് പലിശ നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കുന്നത്. ഡിസംബര്‍ മാസത്തിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് യോഗത്തിലും ഒരംഗം മാത്രമാണ് നിരക്കുവര്‍ധനയെ അനുകൂലിച്ചത്.നാണ്യപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ ആയിരുന്നിട്ടും സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ച ഉണര്‍വ് ഉണ്ടാകാത്തതിനാല്‍ നിരക്ക് കൂട്ടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
അതിനാല്‍ തെറ്റായ വാര്‍ത്തകള്‍ വായിച്ച് ബഹുമാനപ്പെട്ട വായനക്കാര്‍ പരിഭ്രമിക്കേണ്ട.സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് അടുത്ത വര്‍ഷം ഒന്നോ രണ്ടോ തവണ മാത്രമേ പലിശ നിരക്കില്‍ വര്‍ധന പ്രതീക്ഷിക്കേണ്ടതുള്ളൂ.ഇത് വേരിയബിള്‍ റേറ്റില്‍ ഉള്ളവരുടെ മോര്‍ട്ട്ഗേജ് അടവില്‍ വര്‍ധന വരുത്തും.ഇതൊഴിവാക്കാന്‍ ഇരുപതോ മുപ്പതോ ശതമാനം എങ്കിലും Equity
ഉള്ളവര്‍ക്ക് എതെങ്കിലും മോര്‍ട്ട്ഗേജ് ബ്രോക്കറെയോ ബാങ്കിനെയോ സമീപിച്ച് പലിശ നിരക്ക് Fixed Rate ആക്കാവുന്നതാണ്.
——
നേരായ വാര്‍ത്തകള്‍ അതാതു മേഖലയിലെ പ്രോഫഷനലുകളെക്കൊണ്ട് തന്നെ അവലോകനം നടത്തിയാണ് ഞങ്ങള്‍ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്.അതിനാല്‍ മൂല്യമുള്ള ഭീതിപ്പെടുതാത്ത നേരായ വാര്‍ത്തകള്‍ അറിയാന്‍ എന്‍ ആര്‍ ഐ മലയാളി സന്ദര്‍ശിക്കുക.
എഡിറ്റര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല