1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2011


തുടര്‍ച്ചയായ ഇരുപത്തിനാലാം മാസവും പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു. പുതുതായി ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പദ്ധതികളൊന്നും വേണ്ടെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.പണപ്പെരുപ്പത്തിന്റെ ഭീഷണി നിലനില്‍ക്കുമ്പോഴും പലിശനിരക്കുകളില്‍ വര്‍ധന വരുത്തേണ്ടതില്ലെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം ലക്ഷക്കണക്കിന് മോര്‍ട്ട്ഗേജ് ഉപഭോകതാക്കള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണ്.

സാമ്പത്തിക രംഗം ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാത്തതാണ് നിരക്കുകള്‍ 315 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.5 ശതമാനമായി നിലനിര്‍ത്താന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് മാസത്തിലാണ് പലിശ നിരക്ക് അര ശതമാനമായി കുറച്ചത്.

പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഉയര്‍ത്തണമെന്ന മുറവിളിക്കിടെയാണ് ബാങ്ക് നിരക്ക് അര ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത്.നിലവിലെ സ്ഥിതികള്‍ വിശകലനം ചെയ്ത് ഒ.എന്‍.എസ് പുറത്തിറക്കുന്ന റിപ്പോര്‍ട്ടില്‍ പണപ്പെരുപ്പ നിരക്ക് 4.5 ശതമാനമാണെന്ന് കണക്കാക്കിയിരുന്നു.പണപ്പെരുപ്പം രണ്ടുശതമാനത്തില്‍ എത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.വാറ്റ് നിരക്കിലെ വര്‍ധനയും,ഇന്ധന വില വര്‍ധനയും നിമിത്തം നിയന്ത്രണാതീതമായ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ പലിശ നിരക്ക് കൂട്ടിയെക്കുമെന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം മോര്‍ട്ട്ഗേജ് അടയ്ക്കുന്ന മലയാളികള്‍ക്ക് വളരയേറെ ആശ്വാസം നല്‍കുന്നതാണ്.മിക്ക ബാങ്കുകളുടെയും സ്റ്റാന്‍ഡാര്‍ഡ വേരിയബിള്‍ റേറ്റ് ആണ് ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് .നല്ലൊരു ശതമാനം മലയാളികളും മോര്‍ട്ട്ഗേജ് അടക്കുന്നത് ഈ കുറഞ്ഞ നിരക്കിലാണ്.ബാങ്ക് നിരക്കില്‍ വര്‍ധന വന്നാല്‍ മോര്‍ട്ട് ഗേജ് അടവും കൂടുമെന്നതിനാല്‍, ബാങ്കിന്റെ ഈ തീരുമാനം തൊഴില്‍ നഷ്ട്ടവും വില വര്‍ധനയും മൂലം ബുദ്ധിമുട്ടുന്ന മലയാളിക്ക് താല്‍ക്കാലിക പിടി വള്ളിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.