ലണ്ടന്‍: പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു. പുതുതായി ക്വാണ്ടിറ്റേറ്റീവ് ഈസിംഗ് പദ്ധതികളൊന്നും വേണ്ടെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചതായാണ് സൂചന.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. തീരുമാനം ഐകകണ്‌ഠ്യേന ഉള്ളതാകാന്‍ സാദ്ധ്യത കുറവാണ്. കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ യോഗങ്ങളില്‍ ആശയഭിന്നത ശക്തമായിരുന്നു. കമ്മിറ്റിയുടെ മിനിറ്റ് പുറത്തുവന്നാല്‍ മാത്രമേ വ്യക്തമായ വിവരം ലഭ്യമാവൂ.
വളര്‍ച്ച നിരക്കില്‍ ആശാവഹമായ പുരോഗതി കാണാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ബാങ്ക് നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ബാങ്ക് ഒഫ് ഇംഗ്‌ളണ്ട് സാമ്പത്തിക വര്‍ഷത്തിന്റെ കഴിഞ്ഞ പാദത്തിലും തീരുമാനിച്ചു.
പലിശ നിരക്ക് രണ്ടു വര്‍ഷമായി 0.5 ശതമാനം തന്നെയാണ്. പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട വളര്‍ച്ച നിരക്ക്, ഉത്പാദന മേഖലയിലെ മികച്ച പ്രകടനം, എനനിവയാണ് ബാങ്ക് ഒഫ് ഇംഗ്‌ളണ്ട് അധികൃതര്‍ക്ക് പ്രതീക്ഷ പകരുന്നത്. 2009 നംബറിലാണ് ബാങ്ക് ഒഫ് ഇംഗ്‌ളണ്ട് അവസാനമായി സാമ്പത്തിക നയം പരിഷ്‌കരിച്ചത്. 2009 മാര്‍ച്ചില്‍ പലിശ നരിക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.5 ശതമാനത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.
സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വളര്‍ച്ച നിരക്ക് 0.8 ശതമാനമായിരുന്നു. ബ്രിട്ടനില്‍ ഇത് പ്രതീക്ഷിച്ചതിലും ഉയര്‍ന്ന നിരക്കായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല