ഇംഗ്ലണ്ടിലെ ബാങ്കുകളില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് പറഞ്ഞു. ഇപ്പോള്‍ കടുത്ത സാമ്പത്തികമാന്ദ്യം നേരിടുന്ന ഇംഗ്ലണ്ടിലെ സാമ്പത്തികരംഗം ഒന്ന് ഉഷാറായശേഷം മാത്രമായിരിക്കും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുകയെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. സാമ്പത്തികമാന്ദ്യം അല്പമെങ്കിലും മാറ്റുക, കൂടാതെ തൊഴിലില്ലായ്മ നിരക്ക് കുറയുക- ഇത്രയും കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമായിരിക്കും പലിശ നിരക്ക് കൂട്ടുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.പലിശനിരക്ക് സംബന്ധിച്ച ഈ മാസത്തെ തീരുമാനം വ്യാഴാഴ്ച ചേരുന്ന മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിക്കും.
ട്രഷറി സെലക്ട് കമ്മറ്റിയില്‍ എംപിമാരെ അതിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നല്ലൊരു തുക സാമ്പത്തികമേഖലയിലേക്ക് ഇറക്കിയാല്‍ മാത്രമേ സാമ്പത്തികരംഗം ഉഷറാക്കാന്‍ സാധിക്കുകയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍സാമ്പത്തികമാന്ദ്യം നേരിടുന്ന ബ്രിട്ടണ്‍ കോടിക്കണക്കിന് പൗണ്ട് സാമ്പത്തികമേഖലയിലേക്കും ബാങ്കിംങ്ങ് മേഖലയിലേക്കും നിക്ഷേപിക്കേണ്ടിവരുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ഉപഭോക്താക്കള്‍ മാര്‍ക്കറ്റില്‍ പണമിറക്കുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്. അതിനിടയിലാണ് വീടുവിപണയില്‍ ഉണ്ടായിരിക്കുന്ന വന്‍വിലയിടിവ്. ഇതെല്ലാംകൂടി കണക്കിലാക്കുമ്പോള്‍ സാമ്പത്തികമേഖലയില്‍ പണം വരാനുള്ള സാധ്യത കാണുന്നില്ല. അത് വന്‍ പ്രശ്നമായി മാറുന്നതിന് മുമ്പ് സര്‍ക്കാര്‍ നേതൃത്വത്തില്‍ പണം നല്‍കന്നതായിരിക്കും നല്ലത്- മെര്‍വിന്‍ കിംഗ് പറഞ്ഞു. പലിശ നിരക്ക് കൂട്ടുന്നത് സാമ്പത്തികമായി ശക്തമായി നില്‍ക്കുന്ന സമയത്തുമാത്രം ചെയ്യാവുന്ന കാര്യമാണ്. എന്നാല്‍ ഇവിടെ അങ്ങനെ അല്ലാത്തതുകൊണ്ടുതന്നെ പലിശനിരക്ക് കൂട്ടാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
2009നുശേഷം പലിശനിരക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. പലിശനിരക്ക് കുറഞ്ഞതോടെ വിലകുറഞ്ഞ് നില്‍ക്കുന്ന വീടുവിപണ ഉഷാറായെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍തന്നെ മാന്ദ്യം അനുഭവിക്കുന്ന സാമ്പത്തികമേഖല കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല