ലണ്ടന്‍: പലിശ നിരക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ഒരു പോളിസിമേക്കര്‍ കൂടി രംഗത്തുവന്നതോടുകൂടി അടുത്തമാസം പലിശനിരക്ക് ഉയരുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സ്‌പെന്‍സര്‍ ഡെയിലാണ് ഈ ആവശ്യവുമായി ഇപ്പോള്‍ മുന്നോട്ടുവന്നിരിക്കുന്നത്.
സ്‌പെന്‍സര്‍ ഡെയ്ല്‍കൂടി ഈ ആവശ്യം ഉന്നയിച്ചതോടെ പലിശനിരക്ക് ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചവര്‍ മൂന്നായി. നേരത്തെ മാര്‍ട്ടിന്‍ വീല്‍, അന്‍ഡ്ര്യൂ സെന്റന്‍സ് എന്നിവര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
ഈമാസം പല അഭിപ്പായങ്ങളുമായാണ് ഒമ്പതംഗ കമ്മിറ്റി രംഗത്തുവന്നത്. ഡെയ്‌ലും വീലും കാല്‍ പോയിന്റ് വര്‍ധനവ് വേണമെന്നാവശ്യപ്പെട്ടപ്പോള്‍ സെന്റന്‍സ് .5% വര്‍ധനവിനുവേണ്ടി വാദിച്ചു. ഗവര്‍ണര്‍ മെര്‍വിന്‍ കിംങ് ഉള്‍പ്പെടെയുള്ള മറ്റംഗങ്ങള്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്ന ഈ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍ സാമ്പത്തിക നില ത്വരിതപ്പെടുത്താന്‍ ബാങ്ക് 50ബില്ല്യണ്‍ പൗണ്ട് ചിലവാക്കണമെന്ന നിര്‍ദേശമാണ് ആദം പോസണ്‍ മുന്നോട്ടുവെക്കുന്നത്.
വീല്‍, സെന്റന്‍സ് എന്നിവര്‍ക്കു പിന്നാലെ ഡെയ്ല്‍ കൂടി രംഗത്തുവന്നതോടുകൂടി ഒമ്പതംഗ കമ്മിറ്റി മൂന്ന് ആറ് എന്ന നിലയിലായി. രണ്ടു പേര്‍ കൂടി ഈ നിര്‍ദേശവുമായി മുന്നോട്ടുവന്നാല്‍ ഇവര്‍ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയും.
എതിര്‍ക്കേണ്ട നീക്കം എന്ന എന്നാണ് ബ്രിട്ടീഷ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ചീഫ് സാമ്പത്തിക വിദഗ്ധന്‍ ഡേവിഡ് കേണ്‍ പലിശനിരക്ക് കൂട്ടുന്ന നടപടിയെ വിശേഷിപ്പിച്ചത്. ഇപ്പോഴുള്ള പലിശ നിരക്ക് കുറേക്കാലത്തേക്കു കൂടി നിലനിര്‍ത്തണമെന്നും അദ്ദേഹം കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല