ലണ്ടന്‍: രാജ്യത്തെ സ്വവര്‍ഗസ്‌നേഹികളുടെ വിവാഹം പള്ളികളില്‍വെച്ച് നടത്താന്‍ അനുവദിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരാന്‍ നീക്കം. ഇതിനായി മന്ത്രിമാര്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ആരാധനാലയങ്ങളില്‍ ഇത്തരംവിവാഹം നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റ് മന്ത്രി ലിന്‍ ഫെദര്‍സ്‌റ്റോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങളുടെ ഭാഗമായി ബൈബിള്‍ വായിക്കുകയും മറ്റ് മതപരമായ ചടങ്ങുകള്‍ അനുവദിക്കാനും നിര്‍ദേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഗേ, ലെസ്ബിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ പുതിയ നീക്കത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതുറപ്പാണ് .എന്നാല്‍ പള്ളികളുടെയും മറ്റ് മതസ്ഥാപനങ്ങളുടേയും ഭാഗത്തുനിന്നുള്ള എതിര്‍പ്പ് മറുവശത്തുണ്ടാകുമെന്നും സൂചനയുണ്ട്.
അതിനിടെ പുതിയ നീക്കത്തെ എതിര്‍ക്കുമെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്വാക്കേര്‍സ്, യുനിറ്റേറിയന്‍സ്, ലിബറല്‍ ജൂതന്‍മാര്‍ എന്നിവര്‍ മൃദുവായ സമീപനമാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല