പഴം വെറുതേ കഴിക്കാന്‍ മാത്രമാണെന്ന് ആരും ഇനി കരുതേണ്ട. പഴത്തില്‍ പലവിധത്തിലുള്ള രൂപങ്ങളും തീര്‍ക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജപ്പാന്‍കാരനായ കലാകാരന്‍ കെസൂകെ യമാഡ. എന്നാല്‍ ഇത്തരം രൂപങ്ങള്‍ പുള്ളി അധികം സൂക്ഷിച്ചുവച്ചില്ല. ബോറടിച്ചപ്പോള്‍ എടുത്തുകഴിച്ചു.
പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍സിലെ എല്‍വിസിന്റേയും ഡേവി ജോണ്‍സിന്റേയും മുഖങ്ങളാണ് പഴത്തില്‍ കെസൂകെ വിരിയിച്ചെടുത്തത്. വെറും അരമണിക്കൂര്‍ കൊണ്ട് പഴത്തില്‍ തീര്‍ത്ത മുഖം റെഡി. തുടര്‍ന്ന് ഫോട്ടെയെടുത്ത ശേഷം പഴമെല്ലാം കെസൂകെ അകത്താക്കി. എന്നിട്ട് തന്റെ മങ്കിബിസിനസ് ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആളുകളാണ് ചിത്രത്തെക്കുറിച്ച് പ്രതികരിച്ചത്.
പഴത്തില്‍ ഇനിയും പുതിയ മോഡലുകളുണ്ടാക്കണമെന്നും അവര്‍ ന്ിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇതുവരെയായി കെസൂകെ 11 ഓളം രൂപങ്ങള്‍ പഴത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഡ്രാഗണിന്റേയും പേടിപ്പെടുത്തുന്ന തലയോടിന്റേയുമെല്ലാം രൂപം ഇങ്ങനെ പഴങ്ങളില്‍ വിരിഞ്ഞുവന്നു. താന്‍ ഇത്തരത്തില്‍ പഴത്തില്‍ രൂപങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച മാത്രമേ ആയിട്ടുള്ളൂ എന്ന് കെസൂകെ പറഞ്ഞു.
എന്നാല്‍ നെറ്റില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വന്‍ ഹിറ്റാവുകയായിരുന്നു. ആദ്യം താനൊരു ചിരിക്കുന്ന ആളിന്റെ രൂപമാണ് തയ്യാറാക്കിയത്. തുടര്‍ന്ന് നിരവധി രൂപങ്ങള്‍ പഴങ്ങളില്‍ സൃഷ്ടിച്ചു. ആളുകള്‍ പിന്തുണ നല്‍കിയതോടെ തനിക്ക് ധൈര്യമേറിയെന്നും കെസൂകെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല