ഇസ്‌ലാമാബാദ്: പാകിസ്താനു മേല്‍ ഇന്ത്യയുടെ ആധിപത്യം ഒരിക്കലും അനുവദിക്കില്ലെന്ന് പാക് വിദേശമന്ത്രി ഹിന റബ്ബാനി ഖര്‍ വ്യക്തമാക്കി. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് പാകിസ്താന്‍ ഒട്ടും പിറകിലല്ലെന്നും ചൊവ്വാഴ്ച ഇന്ത്യ സന്ദശിക്കുന്ന ഹിന കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഒറ്റ രാത്രിയില്‍ പറഞ്ഞു തീര്‍ക്കാവുന്നതല്ല. തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ പടപൊരുതുന്ന പാകിസ്താനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണം. ചൈനയുമായുളള നയതന്ത്ര ബന്ധം നാള്‍ക്കു നാള്‍ ശക്തമാകുന്നതായി ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല