ഹിന റബ്ബാനി ഖറിനെ പുതിയ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി യുസുഫ് റാസ ഗീലാനിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പാകിസ്താനുമായി നിലവില്‍ ചര്‍ച്ചകള്‍ നടത്തിവരുന്ന ഇന്ത്യയെയും അമേരിക്കയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഫെബ്രുവരില്‍ ഒന്നു മുതല്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഹിന, ഷാ മെഹ്മൂദ് ഖുറേഷി രാജി വച്ചതിനെ തുടര്‍ന്നു ഫെബ്രുവരി 13 മുതല്‍ ആക്ടിങ് വിദേശകാര്യ മന്ത്രിയുടെ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫെബ്രുവരി ഒന്‍പതിനാണ് ഖുറേഷി രാജി വച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല