ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഭക്ഷണവിതരണ കേന്ദ്രത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം. 42 പേര്‍ കൊല്ലപ്പെട്ടു. എഴുപതു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ എട്ടുപേരുടെ നിലഗുരുതരമാണ്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് ഖാര്‍ എന്നസ്ഥലത്ത് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതി ഒാഫീസിനടുത്താണ് സ്ഫോടനം ഉണ്ടായത്. ഒാഫീസിന് പുറത്തെ ജനക്കൂട്ടത്തിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ ഒാഫിസീന് പുറത്ത് മൂന്നൂറോളം പേര്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. വനിതാ ചാവേറാണ് സ്ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല