ലഹോര്‍: പാക്കിസ്ഥാന്‍ ന്യൂനപക്ഷകാര്യമന്ത്രി ഷഹ്ബാസ് ബട്ടിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. രാജ്യത്തെ മതനിന്ദാ നിയമം പരിഷ്‌ക്കരിക്കണമെന്ന് വാദിച്ചിരുന്ന ആളായിരുന്നു ബട്ടി.
ഇസ്‌ലാമാബാദിനടുത്തുവെച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ബട്ടിയെയാണോ അക്രമികള്‍ ലക്ഷ്യമിട്ടത് എന്ന കാര്യം ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
പാക്കിസ്ഥാന്‍ ക്യാബിനറ്റിലെ ഏക ക്രിസ്ത്യന്‍ മതവിഭാഗക്കാരനായിരുന്നു ബട്ടി. മതനിന്ദാ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാക്കിസ്ഥാനില്‍ കൂടുതല്‍ പേരുടെ ജീവന്‍ അപഹരിക്കുന്ന ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ മതമൗലികവാദികള്‍ വധിച്ചിരുന്നു. മതനിന്ദാ നിയമത്തിനെതിരേ കടുത്ത നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമെന്ന നിലയ്ക്കായിരുന്നു നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല