ബിസിനസും മോഡലിംങ്ങുമൊക്കെയാണ് പല ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ ഹോബി. എന്നാല്‍ ഹോളിവുഡ് ഹോട്ട് ആക്ട്രസ് ജെസിക അല്‍ബ ഇതില്‍ നിന്നും വ്യത്യസ്തയാവാന്‍ ശ്രമിക്കുകയാണ്.
വേറൊന്നുമല്ല പാചകമാണ് ജെസികയുടെ ഹോബി. ഇതിനായി യൂറോപ്യന്‍ സ്‌ക്കൂള്‍ ഓഫ് കളിനറി ആര്‍ട്‌സില്‍ പാചകകോഴ്‌സിന് ചേര്‍ന്നിരിക്കുകയാണ് അവരിപ്പോള്‍.
ഇതൊരു നേരം പോക്കും പുതിയൊരു അറിവ് നേടലുമാണെന്നാണ് ജെസിക പുതിയ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്. ജെസിക നല്ല പാചകക്കാരിയാണെന്ന് നേരത്തെ തെളിയിച്ചിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ അവരെക്കുറിച്ച് പറയുന്നത്.
കുക്കിംങ് കോഴ്‌സ് കഴിഞ്ഞാല്‍ ബേക്കിംങ് ക്ലാസിന് പോകാനും പദ്ധതിയിട്ടിട്ടുണ്ട്. റൊട്ടിയുണ്ടാക്കുന്ന കാര്യത്തില്‍ ജെസിക അല്‍പം പുറകിലാണെന്നാണ് അവരുടെ സുഹൃത്തുക്കള്‍ പറയുന്നത്.
ജെസികയും ഭര്‍ത്താവും നിര്‍മ്മാതാവുമായ കാഷ് വാരനും രണ്ടാമത്തെ കുഞ്ഞിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന് പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കാനാണ് ജെസിക പാചകക്ലാസിന് പോകുന്നതെന്നും മുറുമുറുപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല