സജീഷ് ടോം (പി.ആര്.ഒ യുക്മ, മാഞ്ചസ്റ്റര്‍): യുക്മ ഫെസ്റ്റിന് അരങ്ങുണരാന്‍ ഇനി രണ്ട് നാള് കൂടി. മാഞ്ചസ്റ്ററിലെ ചരിത്ര പ്രസിദ്ധമായ ഫോറം സെന്ററിന്റെ വേദിയില്‍ കലയുടെ ഉത്സവത്തിന് ശനിയാഴ്ച അരങ്ങുണരും. .യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്ന യുക്മ ഫെസ്റ്റില്‍, നിരവധി കലാപരിപാടികള്‍ കാണികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. തികച്ചും സൗജ്യമായി ആഹ്ളാദിച്ചുല്ലസിക്കാന് പ്രമുഖ അസോസിയേഷനുകളില്‍ നിന്നും മികച്ച കലാകാരന്മാര് തങ്ങളുടെ കലാപ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലെത്തി.
യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്കുന്ന ദേശീയ സമിതിയുടെ അവസാന പരിപാടി എന്ന നിലയിലും യുക്മ ഫെസ്റ്റിന് വളരെയധികം പ്രാധാന്യം കൈവന്നിരിക്കുകയാണ്. യുക്മ ഫെസ്റ്റിന്റെ വേദിയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ യു കെ മലയാളി സമൂഹത്തിലെ വിത്യസ്ത മേഖലകളിലെ പ്രമുഖരെ ആദരിക്കുവാനുള്ള വേദി കൂടിയാവും യുക്മ ഫാമിലി ഫെസ്റ്റ്. ഈ വര്‍ഷം ആദ്യമായി യുക്മ യൂത്ത് ഏര്‍പ്പെടുത്തിയ എ ലെവല്‍, ജി.സി.എസ്.ഇ പരീക്ഷകളിലെ ഉന്നത വിജയം നേടിയ മിടുക്കന്മാരെയും മിടുക്കികളെയും ആദരിക്കുവാനുള്ള വേദി കൂടിയായി യുക്മ ഫെസ്റ്റ് മാറും.
ഇന്ന് പരിചയപ്പെടുത്തുന്ന കലാകാരന്മാര് സാല്‍ഫോര്‍ഡ്, വാറ്റിംഗ്ടണ്, സന്ദര്‍ലന്‍ഡ് അസോസിയേഷനുകളില്‍ നിന്നുമുള്ളവരാണ്.മലയാളി അസോസിയേഷന് സന്ദര്‍ലന്‍ഡില്‍ നിന്നും അമല ബെന്നി, റോഷ്നി റെജി, അനന്യ ബെന്നി എന്നിവരടങ്ങുന്ന സംഘം ക്ലാസിക്കല്‍ നൃത്തവുമായി വേദിയിലെത്തും. പ്രസിഡന്റ് റെജി തോമസിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘമാണ് യുക്മ ഫെസ്റ്റിന് എത്തിച്ചേരുക.
യുക്മ സ്റ്റാര്‍ സിംഗര്‍ വിജയി ഹളളില്‍ നിന്നുമുള്ള സാന്‍ ജോര്‍ജ്, മാഞ്ചസ്റ്ററിലെ ഗായകരായ റോയ് മാത്യു, ജനീഷ് കുരുവിള, റിന്‍സി മോള് മനു, നിക്കി ഷിജി, കേംബ്രിഡ്ജില്‍ നിന്നുമുള്ള ടെസാ സൂസന് ജോണ്‍, ഫിയോണാ ബിജു, കാര്‍ഡിഫില്‍ നിന്നും അനീഷാ ബെന്നി എന്നിവര്‍ യുക്മ ഫെസ്റ്റ് വേദിയെ സംഗീത സാന്ദ്രമാക്കും.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷനില്‍ നിമ്മി ബിജു, സാറാ ബിനു, ജാനീന് എന്നിവര്‍ കൈത് ലിന് ജോസ്, നെയ്ഡാ രാജു, മരിയ ജോബി, ജോനിറ്റ ജിന്‍സ്, അനബെല്‍ ജിജി ജോര്‍ജ്, അലക്സിയ കൊച്ചറ തുടങ്ങിയവരും അലീഷാ ബിനോയ്, അമെന്ഡാ മാനുവേല്‍, ആഷ്ലന്‍ സിബി, മെര്ലീനാ സിജു, നിമ്മി ബിജു, സാറാ ബിനു, ആഞ്ചെലാ ടോം, അലക്സാ ജോസഫ്, സാന്ദ്രാ സോണി, സോണാ ബിജു, ക്രിസ്റ്റീനാ ലിജോ, ആന്‍ ലാജു, എലീനാ ലാജു എന്നിവരും അലീനാ ടോം, അന്നലീന സിജു, ദെവീനാ ഡെനി, ഡിയോണ ഡെന്നി, ജെനീറ്റാ ജിന്‍സ്, ക്രിസ്റ്റാ ബിജു, കരീനാ തോമസ്, മരിയ ജോബി, നയ്ഡാ രാജു, നേഹാ ബിജു, ഒലിവിയ സിബി, ഇസബെല്ലാ
സെഹറീന് തുടങ്ങിയവരുള്‍പ്പെട്ട കലാകാരന്മാര് യുക്മ ഫെസ്റ്റിന്റെ വേദിയില്‍ എത്തിച്ചേരും.
വാറിംഗ്ടണ്‍ മലയാളി അസോസിയേഷനില്‍ നിന്നും ഒലിവിയ, എലൈന്‍, അനോറ, അനീറ്റാ, ക്രിസ്റ്റീനാ, ഫിയ, പാര്‍വ്വതി, ടിയ എന്നിവരുടെ ബോളിവുഡ് ഫ്യൂഷന്‍ ഡാന്‍സും, അലക്സ്, ടോം, ജോയല്‍, അമല്‍, ലിയോണ്‍, ബാസില്‍, റിച്ചാര്‍ഡ്, എല്വിന് തുടങ്ങിയവരും, മിയാ, ലക്ഷ്മി, സിയാ, റിയാ, ഫിയോണാ, ഇസബെല്‍, റിന്‍സി എന്നിവരും അനീഷാ, അനയാ, മിവെല്, റിമാ തുടങ്ങിയവരും ആണ് വേദിയില്‍ കാണികളെ ആനന്ദിപ്പിക്കാനെത്തുക.
യുക്മ ഫെസ്റ്റ് പരിപാടികള്‍ രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ നീളുന്ന ഒരു മുഴു ദിന പരിപാടിയായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ 10000 വാട്ട് സൗണ്ട് ഉള്‍പ്പെടെയാണ് പരിപാടി നടത്തുന്നത്. കളര്‍ മീഡിയ ലണ്ടനും, ജാസ് സൗണ്ടുമാണ് പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നത്.
യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ തന്നെയായിക്കും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് സ്പോണ്സര് ചെയ്യുന്ന യുക്മ യുഗ്രാന്റിന്റെ നറുക്കെടുപ്പും നടക്കുക. ടിക്കറ്റുകള്‍ കൈവശം ഉള്ള എല്ലാവരും ശനിയാഴ്ച മടക്കി നല്‍കണമെന്ന് യുക്മ യുഗ്രാന്റിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍ അറിയിച്ചു.
മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ടമേളം, മാര്വിന് ബിനോയുടെ മാജിക്, അശോക് ഗോവിന്ദിന്റെ കോമഡി, കീബോര്‍ഡില്‍ രെഞ്ജു ജോര്‍ജിന്റെ പ്രകടനം, ട്രാഫോര്‍ഡ് കലാ സമിതിയുടെ ‘സിഗററ്റ് കൂട്’ നാടകം തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് യുക്മ ഫെസ്റ്റിന്റെ വേദിയില്‍ നിങ്ങള്‍ക്കായി വിസ്മയ കാഴ്ചയൊരുക്കുക.
പരിപാടികള്‍ കാണുവാനും ആസ്വദിക്കുവാനും എല്ലാവരെയും ഫോറം സെന്ററിലേക്ക് ക്ഷണിക്കുന്നതായി യുക്മ ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അലക്സ് വര്‍ഗ്ഗീസ് O7985641921
ഷീജോ വര്‍ഗ്ഗീസ് O7852931287.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല