സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഇന്ന് കേരളത്തിലെത്തും. രാവിലെ എട്ടിൻ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിശുദ്ധ പാത്രിയർക്കീസ് ബാവയെ സഭാ നേതാക്കന്മാരും സർക്കാർ പ്രതിനിധികളും ചേർന്ന് സ്വീകരിക്കും.
പതിനൊന്നു ദിവസത്തെ പരിപാടികൾക്കായാണ് വിശുദ്ധ പാത്രിയർക്കീസ് ബാവ കേരളത്തിൽ എത്തുന്നത്. കേരള പര്യടനത്തിന്റെ ആദ്യപടിയായി സഭാ ആസ്ഥാനമായ പുത്തിങ്കുരിശ് പാത്രിയർക്കാ സെന്ററിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്ന വിശുദ്ധ പാത്രിയർക്കീസ് ബാവ ഉച്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കും.
വിശുദ്ധ പാത്രിയർക്കീസ് ബാവയെ വരവേൽക്കാൻ സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 17 ന് പര്യടനം പൂർത്തിയാക്കി ഡൽഹിക്കു പോകുന്ന അദ്ദേഹം രാഷ്ട്രപതി, പ്രധാനമന്ത്രി, സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല