സപ്തംബര്‍ 10ന് നടക്കുന്ന മൂന്നാമത് യൂറോപ്യന്‍ ക്‌നാനായ സംഗമത്തോടനുബന്ധിച്ച് ബ്രിസ്‌റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നിന്ന് ആരംഭിച്ച പായ്കപ്പല്‍ പ്രയാണത്തിന് ജൂലായ് 17ന് കാര്‍ഡിഫ് സെന്റ് ജോണ്‍സ് ക്‌നാനായ യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പ്രാര്‍ത്ഥനയും 2.30ന് വി.കൂര്‍ബാനയും തുടര്‍ന്ന് പായ്കപ്പല്‍ പ്രയാണത്തിന് സ്വീകരണവും നല്‍കും.
പള്ളിയില്‍ എത്തിച്ചേരുന്ന പായ്കപ്പലിനെ ട്രസ്റ്റിയും സെക്രട്ടറിയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് എല്ലാ വിശ്വാസികളുടെയും സഹകരണത്തോടെ ദീപത്തിന് തിരി കൊളുത്തും. വിശദ വിവരങ്ങള്‍ക്ക് ജിജി ജോസഫ്-01495352309, ജോഷന്‍-02920779424 എന്നിവരുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല