1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2011

ലണ്ടന്‍: അന്യായമായ പാര്‍ക്കിംങ് ടിക്കറ്റുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാത്തതിനാല്‍ യു.കെയിലെ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 60മില്ല്യണ്‍ പൗണ്ട് പിഴയിനത്തില്‍ അടക്കേണ്ടി വന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. 2010ല്‍ ബ്രിട്ടനിലെ െ്രെഡവര്‍മാരില്‍ 5% അപ്പീലിന് പോകാവുന്ന പാര്‍ക്കിംങ് ടിക്കറ്റുകള്‍ ലഭിച്ചവരാണെന്ന് കാര്‍ ഇന്‍ഷൂറര്‍ LV= നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. അപ്പീലിന് സാധ്യതയുണ്ടായിരുന്നിട്ടും ഇവര്‍ 58.5 മില്ല്യണ്‍ പൗണ്ട് പിഴ അടച്ചതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതില്‍ 22% പേര്‍മാത്രമാണ് അന്യായമായ പാര്‍ക്കിംങ് ടിക്കറ്റിനെ എതിര്‍ത്തത്. ഇതില്‍ 88% പേരുടേയും വാദം വിജയിക്കുകയും ചെയ്തു. 53% പേര്‍ അവര്‍ക്ക് നഷ്ടമുണ്ടാകുമെന്ന് കരുതി അപ്പീലിന് പോകാതിരുന്നപ്പോള്‍ 8% അപ്പീല്‍ നല്‍കേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതിനാല്‍ പിന്മാറിയവരാണ്. 1,728 ഡ്രൈവര്‍മാര്‍മാരുള്‍പ്പെടെ 2,003 ആളുകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

അന്യായമായ പാര്‍ക്കിംങ് ടിക്കറ്റ് ലഭിച്ചവരില്‍ ഭൂരിപക്ഷത്തിനും പാര്‍ക്കിംങ് സിഗ്‌നല്‍ വ്യക്തമാകാത്തതിനാലാണ് ടിക്കറ്റ് ലഭിച്ചത്. പാര്‍ക്കിംങ് കാര്യങ്ങള്‍ നോക്കുന്നവര്‍ പിഴചുമത്തിയതിനെ സാധൂകരിക്കുന്നതിനായുള്ള തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതായി 2% പരാതിപ്പെട്ടു. പബ്ലിക് റോഡില്‍ നിന്നാണ് തങ്ങള്‍ക്ക് പാര്‍ക്കിംങ് ടിക്കറ്റുകള്‍ ലഭിച്ചതെന്ന് 49% പേര്‍ പറയുന്നു.ലോക്കല്‍ കൗണ്‍സില്‍ നോക്കിനടത്തുന്ന പൊതു ബില്‍ഡിംങ്ങുകളിലെ കാര്‍പാര്‍ക്കിങ്ങില്‍ വച്ചാണ് 10% പാര്‍ക്കിംങ് ടിക്കറ്റ് ലഭിച്ചത്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്തവരെ കോടതിയില്‍ പോകേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പാര്‍ക്കിംങ് ടിക്കറ്റ് നല്‍കിയതായി 10% പേര്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.