പാലക്കാട് ചെര്‍പ്പുളശേരിയില്‍ സദാചാര പോലീസ് മദ്ധ്യ വയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ മുളയങ്കാവ് സ്വദേശി പ്രഭാകരനാണ് കൊല്ലപ്പെട്ടത്. അമ്പത്തഞ്ച് വയസായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് വീട്ടമ്മയും കുട്ടിയും ഒറ്റക്ക് താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് പ്രഭാകരന്‍ സദാചാര പോലീസിന്റെ പിടിയിലാകുന്നത്. പ്രഭാകരനെ ഓടിച്ചിട്ട് പിടിച്ച സംഘം ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് വീട്ടമ്മയുമായി അവിഹിത ബന്ധത്തിലാണെന്ന് പ്രഭാകരനെകൊണ്ട് സമ്മതിപ്പിച്ചു. പ്രഭാകരനേയും കൊണ്ട് വീട്ടമ്മയുടെ വീട്ടിലെത്തിയ സംഘം അവരേയും ചോദ്യം ചെയ്തു. എന്നാല്‍ വീട്ടമ്മ അവിഹിത ബന്ധമുണ്ടെന്ന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് പ്രഭാകരനെ വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു.
സദാചാര പോലീസുകാരില്‍ ഒരാള്‍ പ്രഭാകരന്റെ നെഞ്ചിക് പലതവണ ശക്തിയായി ഇടിച്ചതിനെ തുടര്‍ന്ന് പ്രഭാകരന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് വെള്ളം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രഭാകരന്‍ മരിച്ചെന്ന് മനസിലായപ്പോള്‍ സംഘം സ്ഥലം വിടുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. പതിനൊന്നോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായ മൂന്നു പേരേയും കോടതി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല