യു.കെയിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റികള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കുടുതല്‍ തുക ചിലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.ഇതുസംബന്ധിച്ച് ‘ഓഫീസ് ഫോര്‍ ഫെയര്‍ ആക്‌സെസ്’ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന് യു.കെയിലെ ചില യൂണിവേഴ്‌സിറ്റികള്‍ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിലുള്ള ഫീസ് വര്‍ധനയുടെ മറുവശം എന്ന നിലയ്ക്കാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 2012 മുതല്‍ ട്യൂഷന്‍ ഫീസിനത്തില്‍ 9,000പൗണ്ട് ഈടാക്കാനാണ് ചില യൂണിവേഴ്‌സിറ്റികള്‍ തീരുമാനിച്ചത്.
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി ഏതാണ്ട് 900 പൗണ്ടുവരെ യൂണിവേഴ്‌സിറ്റികള്‍ക്ക് ചിലവഴിക്കേണ്ടി വരും. നേരത്തേ ചിലവഴിച്ചിരുന്നതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം വരുമിത്. നേരത്തേ 400പൗണ്ടായിരുന്നു യു.കെയിലെ പ്രധാന യൂണിവേഴ്‌സിറ്റികള്‍ ചിലവാക്കിയിരുന്നത്.
അതിനിടെ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനൊരുങ്ങുന്ന യൂണിവേഴ്‌സിറ്റികള്‍ക്ക് എത്രത്തോളം തുക പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി ചിലവാക്കുമെന്നതിനെക്കുറിച്ചും വ്യക്തമായ കണക്ക് നല്‍കേണ്ടി വരും. പുതിയ നിര്‍ദേശം ഓരോ വര്‍ഷവും പുനപരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിര്‍ദേശങ്ങളില്‍ വീഴ്ച്ച വരുത്തുന്ന യൂണിവേഴ്‌സിറ്റികളില്‍ നിന്നും വന്‍തുക പിഴയായി ഈടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല