സ്വന്തം ലേഖകന്‍: പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുന്നത് ഒഴിവു സമയ വിനോദം, കൊന്നൊടുക്കിയത് 8 കുട്ടികളെ, ജര്‍മ്മന്‍ യുവതി അറസ്റ്റില്‍. ജര്‍മ്മനിയിലെ വാലെന്‍ഫലില്‍ വടക്കു കിഴക്കന്‍ ബാവേയറിയന്‍ ടൗണിലാണ് സംഭവം. പ്ലാസ്റ്റിക് ബാഗിലും ടൗവലിലും കെട്ടിവച്ച നിലയില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ പോലിസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ അന്വേഷിച്ചു വരുന്നതേ ഉള്ളു. കഴിഞ്ഞ ദിവസം യുവതി കുട്ടികളെ കൊല്ലുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷിണത്തിലാണ് സംഭവം പുറം ലോകമറിയുന്നത്. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ പരിശോധന നടത്തുകയും കുട്ടികളെ കണ്ടെത്തുകയും ചെയ്തു. യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
പിന്നിട് യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. എന്നാല്‍ ഇവരോടപ്പം ഉണ്ടായിരുന്നു 55 കാരനെ കേസുകളൊന്നും കൂടാതെ വിട്ടയച്ചു. കുട്ടികളെ എങ്ങനെ കിട്ടിയെന്നോ രക്ഷിതാക്കള്‍ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു വരുന്നതേയുള്ളുവെന്ന് പോലിസ് പറഞ്ഞു. കുട്ടികളെ ശ്വാസം മുട്ടിച്ചാണ് കൊല്ലുന്നതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല