ഇടുക്കി മേപ്പാറ പത്തരയേക്കര്‍ എസ്‌റ്റേറ്റില്‍ നാലരവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ശ്രീജയെ സംഭവദിവസം രാവിലെ 11-നു പ്രതി വാഴപ്പഴം വാങ്ങിക്കൊടുത്ത് ഏലത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെകമ്പുപയോഗിച്ച് ഗുഹ്യഭാഗത്തുണ്ടാക്കിയ മുറിവില്‍നിന്നുള്ള രക്‌തസ്രാവമാണു മരണകാരണം.
കൗമാരക്കാരനായ പ്രതിയുമായി സംഭവസ്‌ഥലത്തെത്തിയ പോലീസ് കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പും ലൈറ്ററും കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ബാലികയുടെ പുരികവും ചുണ്ടും ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിച്ചിരുന്നു. ബാലിക ധരിച്ചിരുന്ന അടിവസ്‌ത്രവും സമീപത്തുനിന്ന് പ്രതി പോലീസിന് എടുത്തുകൊടുത്തു. കുട്ടിയുടെ മുറിവുകള്‍ സംബന്ധിച്ചു പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷകരെ കുഴക്കിയിരുന്നു.
മുതിര്‍ന്നവരാരോ ആണ് കുറ്റകൃത്യം നടത്തിയതെന്നായിരുന്നു പോലീസിന്റെ ആദ്യനിഗമനം. മൃതദേഹം ആദ്യം കണ്ട നാല്‍വര്‍സംഘത്തെ ഓരോരുത്തരെയായി ചോദ്യംചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പതിമൂന്നുകാരനിലെത്തിനിന്നു. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ വന്നുകയറിയ ശ്രീജയെ പിടിച്ചുതള്ളിയെന്നും താഴെവീണു പരുക്കേറ്റു മരിച്ചപ്പോള്‍ ഏലത്തോട്ടത്തില്‍ കൊണ്ടിട്ടെന്നുമായിരുന്നു പ്രതിയുടെ ആദ്യമൊഴി.
തുടര്‍ന്ന് ഇയാളുടെ നീക്കം നിരീക്ഷിക്കാനും കാര്യങ്ങള്‍ ചോദിച്ചറിയാനും പോലീസ് മൂത്ത സഹോദരന്‍ മനുവിനെ നിയോഗിച്ചു.
മാതാപിതാക്കളും സഹോദരനും തന്നെ സംശയിക്കുന്നുവെന്നറിഞ്ഞ പ്രതി, അടുക്കളയില്‍ പാകം ചെയ്‌തുവച്ച ചോറില്‍ ഫ്യൂരിഡാന്‍ വിഷം കലര്‍ത്തിയെങ്കിലും മാതാവ് ഇതു കണ്ടെത്തി.
പോലീസ് എല്ലാം അറിഞ്ഞിട്ടുണ്ടെന്നും തുറന്നുപറഞ്ഞാല്‍ കേസില്ലാതെ തീര്‍ക്കാമെന്നും സഹോദരന്‍ അനുനയത്തില്‍ പറഞ്ഞതോടെയാണു കുറ്റമേറ്റത്. പ്രതിയെ ഇന്നു തൊടുപുഴ സി.ജെ.എം. കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല