നടി ക്യാവ്യ മാധവന്‍ ഒടുവില്‍ വരിയില്‍ കാത്ത് നിന്ന് വോട്ട് ചെയ്തു. രാവിലെ എത്തി വരിയില്‍ നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വരിയില്‍ നിന്ന ഒരാള്‍ അതിനെ അതിര്‍ത്തു. തുടര്‍ന്ന് കാവ്യ വോട്ട് ചെയ്യാതെ മടങ്ങി.
കൊച്ചിയിലെ വെണ്ണല ഗവണ്മെന്റ് ഹൈസ്കൂളിലെ ബൂത്തിലെത്തിയാണ് കാവ്യ വോട്ട് ചെയ്തത്. വൈകീട്ട് നാലേമുക്കാലോടെയാണ് കാവ്യ ബൂത്തില്‍ വീണ്ടും എത്തി വോട്ട് ചെയ്തത്. ഇത് കാവ്യയുടെ കന്നി വോട്ടാണ്.
ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് കാവ്യ വ്യക്തമാക്കിയിട്ടില്ല. മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ തനിയ്ക്ക് രണ്ട് പാര്‍ട്ടികളെക്കുറിച്ച് മാത്രമേ അറിയാവൂ, അത് കെ എസ് യുവും എസ്എഫ്ഐയും ആണെന്ന് പറഞ്ഞിരുന്നു. ഇവരുടെ മാതൃസംഘടനകളുടെ പേരും മറ്റു വിവരങ്ങളും ഒന്നും തനിയ്ക്കറിയില്ലെന്നായിരുന്നു കാവ്യ അന്ന് പറഞ്ഞത്. ഈ പാര്‍ട്ടികളിലാര്‍ക്കെങ്കിലുമാണോ കാവ്യ വോട്ട് ചെയ്തതെന്നും വ്യക്തമല്ല.
പക്ഷേ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നഗര വികസനത്തിനായി പ്രവര്‍ത്തിയ്ക്കുമെന്ന് കാവ്യ പ്രത്യാശ പ്രകടിപ്പിച്ചു. മാത്രമല്ല രാഷ്ട്രീയത്തിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ കടന്ന് വന്നാലേ നമുക്ക് ഊര്‍ജ്ജസ്വലമായ സര്‍ക്കാരുണ്ടാവുകയുള്ളുവെന്നും കാവ്യ അഭിപ്രായപ്പെട്ടു.
സൂപ്പറുകള്‍ വോട്ട് ചെയ്തില്ല
അതേസമയം ഇത്തവണത്തെതിരഞ്ഞെടുപ്പില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വോട്ട് രേഖപ്പെടുത്തിയില്ല.
സുരേഷ് ഗോപി, മുകേഷ്, ദിലീപ്കാ തുടങ്ങിയ താരങ്ങള്‍ വോട്ടുചെയ്തു.
ദുബയില്‍ നിന്നെത്തിയാണ് ദിലീപ് വോട്ടുചെയ്തത്. ലണ്ടനിലായതിനാല്‍ മമ്മൂട്ടിയ്ക്ക് വോട്ടുചെയ്യാനെത്താന്‍ കഴിഞ്ഞില്ല. മോഹന്‍ലാലിന്റെ അസൗകര്യം എന്തായിരുന്നുവെന്ന് വ്യക്തമല്ലെങ്കിലും ചാനല്‍ പരസ്യത്തിലൂടെ നാട്ടുകാരെ വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത താരം വോട്ടുചെയ്തില്ലെന്ന കാര്യം കൗതുകമായി.
മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലാണ് മോഹന്‍ലാല്‍ വോട്ട് പൗരാവകാശമാണെന്നും അത് പാഴാക്കരുതെന്നും ആഹ്വാനം ചെയ്തത്, വോട്ടു ദിവസം ചാനലുകളായ ചാനലുകളെല്ലാം ഈ പരസ്യം കാണിക്കുകയും ചെയ്തു. പക്ഷേ ആഹ്വാനം ചെയ്തതല്ലാതെ ലാല്‍ വോട്ടിനെത്തിയില്ല.
ആലുവയിലെ തോട്ടക്കാട്ടുകര അംഗന്‍വാടിയിലെ 71ാം നമ്പര്‍ ബൂത്തിലാണ് ദിലീപ് അമ്മയ്ക്കും സഹോദരനുമൊപ്പം വോട്ട് ചെയ്തത്്. രാവിലെ പത്തിന് ദുബായിയില്‍ നിന്നു നെടുമ്പാശേരിയിലെത്തിയ ദിലീപ് ആലുവയിലെ വീട്ടിലെത്തി വിശ്രമിച്ചശേഷമാണ് പോളിംഗ് ബൂത്തിലെത്തിയത്.
തിരക്കു കുറവായതിനാല്‍ അല്‍പ്പനേരം മാത്രമേ ക്യൂവില്‍ നില്‍ക്കേണ്ടി വന്നുള്ളൂ.അവധി ആഘോഷിക്കാനായി തൃശൂരിലേക്കു പോയ ഭാര്യ മഞ്ജു വാര്യര്‍ വോട്ട് ചെയ്യാനെത്തിയില്ല.
സുരേഷ് ഗോപി, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ചിപ്പി, പ്രിയങ്ക തുടങ്ങിയവര്‍ തലസ്ഥാനത്തെ പോളിംഗ് സ്‌റ്റേഷനുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല