ലണ്ടന്‍: പിതൃത്വനിര്‍ണയം നടത്താനുതകുന്ന സംവിധാനമടങ്ങിയ കിറ്റ് ബൂട്ട്‌സ് ഷോറൂമിലൂടെ ഇനി ലഭ്യമാകും. പിതൃത്വനിര്‍ണയത്തിന് സഹായിക്കുന്ന ‘അസുരെദ്‌ന പരിശോധന’ നിലവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളാണ് നടത്തുന്നത്.
ആംഗ്ലിയ ഡി.എന്‍.എ എന്ന കമ്പനിയാണ് ഇതിനുള്ള സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെയും വേല്‍സിലേയും കോടതികളുടെ കീഴില്‍ വരുന്ന പിതൃത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ ആംഗ്ലിയ ഡി.എന്‍.എയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
മാതാവിന്റേയും പിതാവിന്റേയും കുട്ടികളുടേയും വായ്ക്കകത്തെ ചെറിയ കോശങ്ങളെടുത്ത് പരിശോധിക്കുകയാണ് അസുരെദ്‌ന പരിശോധനയില്‍ ചെയ്യുന്നത്. എന്നാല്‍ ഇതിന് മൂന്നുപേരുടേയും സമ്മതം ആവശ്യമാണ്.
16 വയസിന് മുകളിലുള്ളവര്‍ക്ക് പരിശോധന നടത്താം. 29 പൗണ്ടുമുതല്‍ 129 പൗണ്ടുവരെയാണ് പരിശോധന നടത്തുന്നതിന്റെ ഫീസ്. പിതൃത്വനിര്‍ണയവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ആശങ്കയ്ക്ക് വിരാമമിടുന്നതാണ് ബൂട്ട്‌സിന്റെ നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല