അലക്‌സ് വര്‍ഗീസ്: പിറവത്തിനും പരിസര പ്രദേശത്ത് നിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ കൂട്ടയ്മ എല്ലാ വര്‍ഷവും നടത്തിവരാറുള്ള പിറവം പ്രവാസി സംഗമം മെയ് അവസാന വാരം നടത്തി. പിറവം കൂട്ടായ്മയുടെ ഉദ്ഘാടന സമ്മേളനം രാവിലെ പതിനൊന്നിന് ആരംഭിച്ചു. പിറവം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ.പി.കെ ശിവന്‍കുട്ടി ടെലിഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.യോഗത്തില്‍ മുതിര്‍ന്നവരായ ഷാജു കുടിലില്‍, വര്‍ഗീസ് ചാലികര, ബിജു ചക്കാലക്കല്‍, മാത്യു ജോര്‍ജ്, മഞ്ജുഷ് മൈലാടില്‍, സജി ജോണ്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി.
പിറവം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ.സാബു കെ ജേക്കബ് ഉദ്ഘാടന ചടങ്ങില്‍ എല്ലാവരേയും അഭിസംബോധന ചെയ്തു ടെലിഫോണിലൂടെ സന്ദേശം കൊടുത്തു. ചെണ്ടമേളങ്ങളോട് കൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ഉണ്ടായിരുന്നു.കലാ പരിപാടികള്‍ക്ക് സമാപനം കുറിച്ച് ജിജോ കോരപ്പിള്ളി നന്ദി രേഖപ്പെടുത്തി.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ ഒരു നല്ല ദിനത്തിന്റെ ഓര്‍മ്മ പങ്കുവച്ച് വീണ്ടും അടുത്ത വര്‍ഷത്തെ കൂട്ടായ്മ സംഘടിപ്പിക്കുവാനുള്ള ഉത്തരവാദിത്വം അഭി കുടിലില്‍, സനല്‍ കുഞ്ഞുമ്മാട്ടില്‍, ജിജോ കോരപ്പിള്ളില്‍ എന്നിവരെ പ്രോഗ്രാം കോഡിനേറ്റര്‍മാരായി ചുമതലപ്പെടുത്തി ഏല്പിച്ചു. അടുത്ത വര്‍ഷത്തെ പിറവം കൂട്ടായ്മ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയില്‍ നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല