കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണ പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിലൂടെ നിയമവാഴ്ചയെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
ബാലകൃഷ്ണ പിള്ളയ്ക്ക് തടവു ശിക്ഷയില്‍ നിന്ന് മോചനത്തിനു തുല്യമായ ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കിയത്. ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കിയതിലൂടെ നിയമവാഴ്ചയെ വെല്ലുവിളിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സി പി എം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സ്വകാര്യ ആശുപത്രിയില്‍ പിള്ളയ്ക്ക് ചികില്‍സ നല്കുവാനുള്ള തീരുമാനം ജയില്‍ ശിക്ഷയെ അസാധുവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും സിപിഎം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല