കോടതിയില്നിന്നയച്ച സമന്‍സ് കൈപ്പറ്റാത്തതിനേത്തുടര്ന്ന് വിദേശ മലയാളിയും ചാന്‍സലര്‍ വാച്ച് കമ്പനി ഉടമയുമായ അറുനൂറ്റിമംഗലം പാലക്കത്തടത്തില്‍ സി.സി. അലക്സാണ്ടറെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം അഡീഷണല്‍ സി.ജെ.എം. കോടതിയില്‍നിന്നും നിരവധി തവണ സമന്‍സ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നും ആരോപിച്ച് ഭര്‍ത്താവ് മോഹന്‍ദാസാണ് കോടതിയെ സമീപിച്ചത്. ഇന്നലെ ഉച്ചയോടെ കടുത്തുരുത്തി എസ്.ഐ. കെ.പി. തോംസണ്‍ വീട്ടില്‍നിന്നും അലക്സാണ്ടറെ അറസ്റ്റു ചെയ്തു. സി.ജെ.എം. കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല