റോം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതിഫലം നല്‍കി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനും ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി വിചാരണ നേരിടേണ്ടിവരും. ഏപ്രില്‍ 6നാണ് വിചാരണ ആരംഭിക്കുക.
റൂബി എന്ന് അറിയപ്പെടുന്ന കീരമ എല്‍മെഹ്‌റൂഫുമായി പണം നല്‍കി ലൈഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് കേസ്. റൂബിക്ക് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പായിരുന്നു ഇത്. മോഷണക്കേസില്‍ റൂബി പിടിയിലായപ്പോള്‍ അവരെ മോചിപ്പിക്കാന്‍ പോലീസില്‍ ബെര്‍ലുസ്‌കോണി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
എന്നാല്‍ ഹോസ്‌നി മുബാറക്കിന്റെ ചെറുമകളാണ് റൂബി എന്ന് കരുതിയാണ് താന്‍ പോലീസിന് നിര്‍ദേശം നല്‍കിയതെന്നാണ് ഇയാളുടെ വാദം. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് സമ്മാനമായി അദ്ദേഹം 700രൂപ തന്നിരുന്നു. എന്നാല്‍ അദ്ദേഹവുമായി താന്‍ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് റൂബി പറയുന്നത്.
പതിനഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല