വിമാനത്തിൽ യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ ട്യൂബിൽ വൈറൽ ആയതിനെത്തുടർന്ന് 62 കാരൻ പിടിയിലായി. മുംബൈ – ഭുവന്വേശ്വർ വിമാനത്തിലാണ് സംഭവം.
സിംഗപ്പൂരിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ രവീന്ദ്ര ജുൻജുൻവാലയാണ് പിടിയിലായത്. വിമാനം ഭുബന്വേശ്വർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപ് ജുൻജുൻവാല സീറ്റുകൾക്കിടയിലൂടെ മുന്നിലിരുന്ന യുവതിയുടെ ശരീരത്തിൽ പിടിച്ചു എന്നാണ് പരാതി.
തുടർന്ന് യുവതി മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോയിൽ ജുൻജുൻവാല മുഖം കൈകൊണ്ട് മറച്ചു കൊണ്ട് മാപ്പു പറയുന്നതു കാണാം. ക്യാമറക്കു പുറത്തുനിന്ന് യുവതിയുടെ ശകാരവും കേൾക്കുന്നുണ്ട്. 1.7 മില്യൺ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.
മറ്റൊരു വീഡിയോയിൽ വിമാനത്തിനു പുറത്തുവച്ച് ജുൻജുൻവാല ക്യാമറക്കു പുറത്തു നിൽക്കുന്ന യുവതിയോടും മറ്റൊരാളോടും വീണ്ടും മാപ്പു പറയുകയും തനിക്കൊരു മകളുണ്ടെന്നും തെറ്റു പറ്റിയതാണെന്നും ഏറ്റുപറയുന്നുമുണ്ട്.
എന്നാൽ മാധ്യമങ്ങളോട് സംസാരിക്കവേ ജുൻജുൻവാല ആരോപണങ്ങൾ നിഷേധിച്ചു. വീഡിയോ ചില ഭാഗങ്ങൾ മാത്രമേ കാട്ടിത്തരുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു. വിമാനം ഇറങ്ങുന്നതിനു തൊട്ടുമുൻപുള്ള കുലുക്കത്തിൽ അബദ്ധത്തിലാണ് യുവതിയുടെ ശരീരത്തിൽ പിടിച്ചതെന്നാണ് ജുൻജുൻവാലയുടെ ഭാഷ്യം.
സംഭവത്തിൽ ഭുവന്വേശ്വർ പോലീസ് അന്വേഷണമാരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല