1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2017

ജോണ്‍സ് മാത്യു: പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യ ; ക്രിസ്തുമസിന് ലണ്ടനിലെ Dagenham ലും മറ്റ് പട്ടണങ്ങളിലും. പ്രശസ്ത ക്രീസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും ചിന്ന..ചിന്ന..ആശൈ എന്ന മികച്ച ഹിറ്റ് ഗാനം ആലപിച്ച മിന്‍മിനിയും ഈ ക്രിസ്മസിന് ലണ്ടനിലും യുകെയുടെ മറ്റ് സ്ഥലങ്ങളിലും സ്‌നേഹ സങ്കീര്‍ത്തനം എന് നാമകരണം ചെയ്തിരിക്കുന്ന സംഗീത സന്ധ്യ നടത്തുന്നു.

ഡിസംബര്‍ 26 ആം തിയതി Dagenhamലും 28,29,30 തിയതികളില്‍ പോര്‍ട്‌സ്മൗത്ത്, ബര്‍മിങ്ഹാം,മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളിലും നടത്തപ്പെടും. ഈ സന്ധ്യയില്‍ ഇവരോടൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കുന്നു വചന പ്രഘോഷകനായ സുനില്‍ കൈതാരം,ക്രിസ്തീയ ഭക്തിഗാന ഗായകരായ നിക്‌സണ്‍,നിധിന്‍ പീറ്റര്‍,ബൈജു കൈതാരം തുടങ്ങിയവരും പങ്കെടുക്കും.

അനുഭവങ്ങള്‍പങ്കുവയ്ക്കുന്ന ഈ സന്ധ്യ യുകെ മലയാളികള്‍ക്ക് വേറിട്ട അനുഭവമായിരിക്കും.2500 ഓളം ക്രീസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ട പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ ഡിവോഷണല്‍ സോങ്‌സും വേദിയില്‍ അരങ്ങേറും. ഈ വേറിട്ട ദിവ്യ അനുഭവം നേരിട്ട് കണ്ടും കേട്ടും ആസ്വദിക്കാന്‍ എല്ലാ ദൈവമക്കളേയും വേദിയിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക

മാത്യൂസ്0744628355

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.