അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഈ ക്രിസ്മസ് ആഘോഷ വേളയില്‍ ബെത്‌ലഹെമിലെ മഞ്ഞുപെയ്യുന്ന രാവില്‍ അത്യുന്നതങ്ങളില്‍ സ്തുതി പാടിയ മാലാഖാമാരൊപ്പം ക്രിസ്തീയ സംഗീത സംവിധാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും തെന്നിന്ത്യന്‍ സംഗീത ലോകത്തെ വാനമ്പാടി ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയും നേതൃത്വം നല്‍കുന്ന ഒരു ക്രിസ്മസ് സ്‌നേഹസങ്കീര്‍ത്തനം ഡിസംബര്‍ 27 നു മാഞ്ചസ്റ്ററില്‍. 2009 ല്‍ റെക്‌സ് ബാന്‍ഡ് മ്യൂസിക്കല്‍ പ്രോഗ്രാമിനു ശേഷം ആദ്യമായാണ് വിഥിന്‍ഷോ ഫോറം സെന്ററില്‍ ക്രിസ്തീയ ഗാനസന്ധ്യ സംഘടിപ്പിക്കുന്നത് എന്നുള്ളത് ഈ പരിപാടിയുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ്.
മാഞ്ചെസ്റ്ററിലും പരിസരങ്ങളിലുമുള്ള ഗായക സംഘങ്ങള്‍ ആലപിക്കുന്ന ക്രിസ്മസ് കരോള്‍ ഗാനങ്ങളോടെ വൈകിട്ട് 4:30 ആരംഭിക്കുന്ന സംഗീത സന്ധ്യയില്‍ പീറ്റര്‍ ചേരാനല്ലൂര്‍ഉം മിന്മിനിയും കൂടാതെ K J നിക്‌സണ്‍, സുനില്‍ കൈതാരം, ബിജു കൈതാരം, നൈഡിന്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കൂടാതെ ജീസസ് യൂത്ത് യു കെ യുടെ മ്യൂസിക് ടീമിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ഗാനങ്ങളും കൂടിച്ചേരുമ്പോള്‍ ഇരുപത്തിയേഴാം തിയതി ഒരു സ്വര്‍ഗീയ സന്ധ്യയുടെ തികച്ചും വേറിട്ട ഒരു അനുഭവം ആയിരിക്കും യു കെ മലയാളികള്‍ക്ക് സമ്മാനിക്കുക എന്നതുറപ്പാണ്.
2500 ഓളം ക്രിസ്തീയഭക്തിഗാനങ്ങള്‍ക്കു ഈണമിട്ട പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകനാണു പീറ്റര്‍ ചേരാനല്ലൂര്‍. അനുഭവങ്ങളും സാക്ഷ്യങ്ങളും, ആത്മീയ ഗാനാലാപങ്ങളും കൊണ്ട് അതിസമ്പന്നമായ ഒരു സന്ധ്യ ആയിരിക്കും ഒരു ക്രിസ്മസ് സ്‌നേഹസങ്കീര്‍ത്തനം. നിര്‍ധനരും അനാഥരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ജീസസ് യൂത്തിന്റെ Otureach Child Support നു വേണ്ടിയുള്ള ധനശേഖരണവും ഈ പ്രോഗ്രാമിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നു. കുട്ടികളുടെ സ്റ്റാളും കൂടാതെ മിതമായ നിരക്കില്‍ വിവിധ ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ്ങുകാര്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കും. ഇതിലൂടെ ലഭിക്കുന്ന പണവും Otureach Child Supportനു വേണ്ടി മാത്രമായിരിക്കും വിനിയോഗിക്കുക.
ആസ്വാദനത്തിന്റെ വേറിട്ട ഒരു അനുഭവം ആത്മീയതയിലൂടെ ഒരുക്കുന്ന വേദിയിലേക്ക് നിങ്ങളെല്ലാവരെയും ജീസസ് യൂത്ത് നോര്‍ത്ത് റീജിയന്‍ സ്വാഗതം ചെയുന്നു. വിശാലമായ കാര്‍ പാര്‍ക്കിങ്ങോട് കൂടിയ സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
പരിപാടി നടക്കുന്ന ഹാളിന്റെ അഡ്രസ്
Wythenshawe Forum cetnre ,
Simonsway,
Manchester
M22 5RX
ടിക്കറ്റുകള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും
മാഞ്ചസ്റ്റര്‍ റോയ് ചാക്കോ 07877418465 , സിബി ജെയിംസ് 07886670128
ഷെഫീല്‍ഡ് Dr. നവീന്‍ ജോണ്‍ 07920836298
ബോള്‍ട്ടണ്‍ അജയ് എഡ്ഗര്‍ 07883081814
ലിവര്‍പൂള്‍ റെജി ചെറിയാന്‍ 07479540526
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല