ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥയെത്തുടര്‍ന്ന് കടുത്ത മൂടല്‍മഞ്ഞും പുകയും അന്തരീക്ഷത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടേക്കാമെന്ന് സൂചന. ഇതെത്തുടര്‍ന്ന് ഇംഗ്ലണ്ടിലും വേല്‍സിലും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആരോഗ്യപ്രശ്‌നമുള്ളവരോട് കഴിയുന്നതും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്മാ രോഗമുള്ളവരും ത്വക് രോഗമുള്ളവരും കരുതിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കാലാവസ്ഥയില്‍ ചെറിയമാറ്റം വരുന്നതിനാല്‍ മറ്റുള്ളവര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ചൂടുള്ള കാലാവസ്ഥയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചില പ്രദേശങ്ങളില്‍ ചൂട് 27 സെല്‍ഷ്യസ് വരെയാകാന്‍ സാധ്യതയുണ്ട്്. അതുകൊണ്ടു തന്നെ വീടിന് പുറത്ത് കഴിയുന്നവര്‍ക്ക് ചില അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കും. അതിനിടെ തുടര്‍ച്ചയായ നാല് ഒഴിവുദിനങ്ങള്‍ കാലാവസ്ഥാ പ്രശ്‌നം മൂലം അലങ്കോലപ്പെടുമെന്നും ചിലര്‍ ആശങ്കപ്പെടുന്നു. നല്ല ആരോഗ്യമുള്ളവര്‍ പേടിക്കേണ്ടതില്ലെന്നും എന്നാല്‍ ശ്വാസകോശ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആസ്ത്മാ പ്രശ്‌നമുള്ളവര്‍ ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് യു.കെ ആസ്ത്മയിലെ ചെര്‍ പിഡോക് പറയുന്നു. പുറത്തിറങ്ങി വ്യായാമം ചെയ്യുന്നത് ഒഴിവാക്കണമെന്നും എപ്പോഴും ഇന്‍ഹേലര്‍ കൈയ്യില്‍ കരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റൂറല്‍ അഫയേര്‍സ്, പരിസ്ഥിതി വകുപ്പ് എന്നിവയാണ് ഇംഗ്ലണ്ടിലും വേല്‍സിലും മുന്നറിയിപ്പ് നല്‍കിയത്. 2003നുശേഷം ഇത്തരത്തിലൊരു പ്രധാന മുന്നറിയിപ്പ് നല്‍കുന്നത് ഇതാദ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല