പുട്ടപര്‍ത്തിക്ക് സമീപത്ത് നിന്ന് ബാഗ് നിറയെ പണവുമായി പോവുകയായിരുന്ന വാഹനം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വാഹനം ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് വിവരം.
25 ലക്ഷത്തിലധികം രൂപ ബാഗില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പുട്ടപര്‍ത്തിയിലെ സത്യ സായി ട്രസ്റ്റില്‍ നിന്നുള്ള പണമായിരിക്കാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദേഹവിയോഗം ചെയ്ത സായി ബാബയുടെ മുറി തുറന്ന് പരിശോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം നടന്നിരിക്കുന്നത്.
സായി ട്രസ്റ്റിലെ വാഹനത്തിന്റെ ഡ്രൈവര്‍ ആണ് ഈ വാഹനം ഓടിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. പണം ഇപ്പോള്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സായി ബാബയുടെ മുറിയില്‍ നിന്ന് 98 കിലോ സ്വര്‍ണം, 307 കിലോ വെള്ളി, 11.5 കോടി രൂപ എന്നിവ കണ്ടെത്തിയിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല