ലണ്ടന്‍: പുതിയ ഇ.യു ഫണ്ടിങ് പദ്ധതി പ്രകാരം വാറ്റിലും, ഊര്‍ജബില്ലുകളിലെ നികുതിയിലും വന്‍ വര്‍ദ്ധനവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇത് യൂറോപ്പിലെ 500മില്യണ്‍ ആളുകളില്‍ നിന്നും പരോക്ഷനികുതി ഈടാക്കാന്‍ യൂറോക്രാറ്റുകളെ സഹായിക്കും. യു.കെയിലെ കുടുംബങ്ങളുടെ ജീവിതനിലവാരം കുറച്ചുകൂടി ഞെരുങ്ങാന്‍ ഇത് കാരണമാകുമെന്ന് സീനിയര്‍ യൂറോ എം.പിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്രിട്ടീഷ് നികുതിദായകരെ ചൂഷണം ചെയ്യാന്‍ യൂറോക്രാറ്റുകളുടെ ഭാഗത്തുനിന്നുള്ള മറ്റൊരു ശ്രമമായേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
അധികാരവും പണവും തട്ടിപ്പറിക്കാന്‍ യൂറോപ്യന്‍യൂണിയന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണെന്നാണ് ടോറി എം.പി ഡൗഗ്ലാസ് കാര്‍സ് വെല്‍ പറയുന്നത്. ബ്രിട്ടന് ഇ.യു അംഗത്വം വേണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ഒരു ഹിത പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷിക സംഭാവനകളുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള കലഹം അവസാനിപ്പിക്കാന്‍ ഇ.യു ഫണ്ടിങ് പദ്ധതി യൂറോപ്യന്‍ യൂണിയനിലെ പ്രമുഖര്‍ പരിശോധിക്കേണ്ടതുണ്ട്.
ഈയാഴ്ച ആദ്യം സ്ട്രാസ്ബര്‍ഗില്‍ നടന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സമ്മേളനത്തിനിടയില്‍ മുതിര്‍ന്ന യൂറോ എം.പിമാരാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. സെയില്‍സ് ടാക്‌സ് 1% വര്‍ദ്ധിപ്പിക്കുന്നതുവഴി 43ബില്യണ്‍ പൗണ്ടും കാര്‍ബണ്‍ പുറന്തള്ളലിനുള്ള താരിഫ് ഇനത്തില്‍ 42ബില്യണും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. സെയില്‍സ് ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള ഏതൊരു നീക്കവും യു.കെയെ പോലുള്ള രാജ്യങ്ങളെ ഏറെ ബാധിക്കും. ഈ പുതിയ രീതി 2014 ഓടെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല