കായിക കേരളത്തിന് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് ദേശീയ ഗെയിംസിന് കൊടിയിറങ്ങി. സംഘാടക മികവിന്റെ പേരില്‍ കേരളത്തെ ഇന്ത്യ മുഴുവന്‍ അഭിനന്ദിച്ച ദേശീയ ഗെയിംസാണ് കടന്നു പോയത്.
ദേശീയ ഗെയിംസില്‍ കേരള താരങ്ങള്‍ മികവു പുലര്‍ത്തിയ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഒട്ടേറെ പുതിയ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രൗഡ ഗംഭീരമായ സമാപന ചടങ്ങിനു ശേഷമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം.
ഒളിമ്പിക് മെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി രൂപയും, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് 50 ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒളിമ്പിക് യോഗ്യത നേടുന്നവര്‍ക്ക് ഉടനടി സര്‍ക്കാര്‍ ജോലിയും നല്‍കും.
ദേശീയ ഗെയിംസ് ജേതാക്കള്‍ക്കും അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വരെ സമ്മാനം നല്‍കും. സ്‌പോര്‍ട്‌സ് കോളേജും സ്‌കൂളും ഉള്‍പ്പടെ ഒട്ടേറെ പുതിയ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
നടി ശോഭനയും സംഘവും അവതരിപ്പിച്ച നൃത്തശില്പമായിരുന്നു സമാപന ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല