1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2011

തകര്‍ന്നു കിടക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാനുള്ള നീക്കവുമായി എഡ് മിലിബാന്‍ഡ് രംഗത്ത്. ബാങ്ക് ബോണസുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന കഴിഞ്ഞ ലേബര്‍ പാര്‍ട്ടി സര്‍ക്കാറിന്റെ നിര്‍ദേശം പുതുക്കണമന്നാണ് മിലിബാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണിനോട് മിലിബാന്‍ഡ് ആവശ്യപ്പെട്ടു. പുതിയ തൊഴിലവസരങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് ലേബര്‍ പാര്‍ട്ടി വാദിക്കുന്നത്. അടുത്തയാഴ്ച്ചത്തെ ബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ ലേബറിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കണ്‍സര്‍വേറ്റീവുകളും രംഗത്തെത്തിയിട്ടുണ്ട്. ലേബര്‍ ഭരണകാലത്ത് നടത്തിയ നടപടികളാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചതെന്നാണ് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നത്. നികുതിസംവിധാനം പുതുക്കിയാല്‍ ഏതാണ്ട് 2 ബില്യണ്‍ പൗണ്ടുവരെ നേടാനാകുമെന്നും മിലിബാന്‍ഡ് പറഞ്ഞു.

ഇത്തരത്തില്‍ ലഭിക്കുന്ന നികുതി 25,000 പുതിയ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. ഇതുവഴി നിര്‍മ്മാണ മേഖലയില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും ലേബര്‍ കണക്കുകൂട്ടുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ക്കായി 600 മില്യണ്‍ പൗണ്ടിന്റെ ഒരു ഫണ്ട് ആവിഷ്‌ക്കരിക്കാനും പദ്ധതി സഹായിക്കുമെന്നും ലേബറുകള്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.