സുജു ഡാനിയേല്‍: വാട്ഫോട്:ഇരു വിഭാഗമായി പ്രവര്‍ത്തിച്ചു വന്ന വാട്ഫോടിലെസംഘടനകള് ഒന്നായി ചേര്‍ന്ന് തുടക്കം കുറിച്ച കേരള കമ്യൂണിറ്റി ഫൌണ്ടേഷന്റെ പ്രഥമ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 10 ഞായറാഴ്ച 3 മണിമുതല്‍ 9 വരെ ഹോളിവെല്‍ കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച സംഘടന തുടന്നുള്ള പ്രവര്‍ത്തനങ്ങളുടെ ധന ശേഖരണാര്ധം പ്രെശസ്ത ചലച്ചിത്ര താരം ഭാമ,പിന്നണി ഗായകരും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങളുമായ വില്യം ഐസ്സക്, ഡെല്‍സി നയ്നാന്‍,അബ്ബാസ്,കൊമേഡിയന്‍ സാബു തിരുവല്ല തുടങ്ങിയര്‍ അണിനിരക്കുന്ന വന്‍ താര നിശയാണ് ഒരുക്കിയിരിക്കുന്നത്.മൂന്നു മണി മുതല്‍ തുടങ്ങുന്ന സ്റ്റാര്‍ നൈറ്റില്‍ സംഗീതത്തിനു പ്രാധാന്യം നല്കി അണമുറിയാതെ പെയ്തിറങ്ങുന്ന കലാവിരുന്ന് കാണികള്‍ക്ക് ദ്രിശ്യവിരുന്നൊരുക്കും.
ഇനിയും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ ഉടന്‍ തന്നെ ബുക്ക് ചെയ്തു തങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു
.കൂടുതല്‍ വിവരങ്ങള്‍ക്ക്
ചാള്‍സ് മാണി :07429 522529
അനൂപ് ജോസഫ് :07702 097189
അഡ്രസ്
ഹോളിവെല്‍ കമ്യൂണിറ്റി സെന്റര്‍
ടോള്‍പിട്ട്സ് ലെയ്ന്‍
വാട്ഫോട്
WD18 9QD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല