ഐപിഎല്‍ എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ ചിയര്‍ഗേള്‍സ് എന്ന പേരും ഓര്‍മ്മവരും കളിയ്ക്കിടെ അല്‍പവസ്ത്രധാരികളായ
പെണ്‍കുട്ടികള്‍ വര്‍ണ്ണക്കടലസുകള്‍കൊണ്ടുള്ള തൊങ്ങലുകളും കയ്യിലേറ്റി ചടുലമായി നൃത്തം ചെയ്യുന്നു. ഒരോ ടീമുകള്‍ക്കും സ്വന്തമായി ചിയര്‍ സ്‌ക്വാഡുകള്‍ ഉണ്ട്.
പുനെ ടീം ഉടമകളായ സഹാറ ഗ്രൂപ്പ് ചിയര്‍ഗേള്‍സിന് പകരം ചിയര്‍ ക്യൂന്‍സിനെയാണ് രംഗത്തിറക്കുന്നത്. ട്രൗസറുകളും മിനിസ്‌കേട്ടുമണിഞ്ഞ പെണ്‍കുട്ടികള്‍ ഇവര്‍ക്കില്ല. പകരം പരമ്പരാഗത ഇന്ത്യന്‍ വ്‌സ്ത്രങ്ങളണിഞ്ഞ തരുണീമണികളായിരിക്കും പൂനെ വാരിയേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുക.
വ്യത്യസ്തമായ ഏഴു ഇന്ത്യന്‍വേഷങ്ങളിലെത്തുന്ന ഇവര്‍ സ്‌റ്റേഡിയത്തില്‍ ഏഴ് ഇന്ത്യന്‍ നൃത്തരൂപങ്ങളും അവതരിപ്പിക്കും. ഭരതനാട്യം, കുച്ചുപ്പുടി, മണിപ്പൂരിനൃത്തം, ബംഗാളി നൃത്തം, ഹര്യാന്‍വി നൃത്തം, ബംഗാളി നൃത്തം എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം മോഹിനിയാട്ടവും പെണ്‍കുട്ടികള്‍ അരങ്ങിലെത്തിക്കുന്നുണ്ട്.
ഓരോ സിക്‌സറിനും ബൗണ്ടറിക്കുമൊപ്പം മോഹിനിയാട്ടമുള്‍പ്പെടെയുള്ള വിവിധ നൃത്തരൂപങ്ങള്‍ കാണികള്‍ക്ക് ആസ്വദിക്കാമെന്ന് ചുരുക്കം. ചിയര്‍ക്വീന്‍സ് എന്ന പേരിനൊപ്പം ഭാരതീയ നൃത്യാംഗനാസ് എന്നും ഇവര്‍ക്ക് പേരുണ്ട്. സഹാറ ഗ്രൂപ്പ് തലവന് സുബ്രതോ റോയിയാണ് ഈ ആശയം മുന്നോട്ടുവച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല