ദേശീയ പുരസ്‌കാര നിര്‍ണയ കമ്മിറ്റിയില്‍ മലയാളി അംഗമല്ലാത്തതാണ് ഇത്രയധികം പുരസ്‌കാരങ്ങള്‍ ലഭിയ്ക്കാന്‍ കാരണമെന്ന് നടന്‍ ദിലീപ്. സലീം കുമാറിനും അദ്ദേഹം അഭിനയിച്ച ആദാമിന്റെ മകന്‍ അബുവിനും ദേശീയ പുരസ്‌കാരം ലഭിച്ച വാര്‍ത്തയോട് പ്രതികരിയ്ക്കുകയായിരുന്നു ദിലീപ്. അടുത്ത സുഹൃത്തായ സലീമിനെ പ്രശംസിയ്ക്കാനും ദിലീപ് തയ്യാറായി.
ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുള്ള ഈഗോ ക്ലാഷുകള്‍ പുറത്തുവരുന്നത് പതിവാണ്. ജൂറി അംഗങ്ങളാകുന്ന മലയാളി സംവിധായകര്‍ തങ്ങളുടെ എതിരാളികളെ ചവിട്ടിത്താഴ്ത്തുന്നതും സാധാരണം. ഇതോര്‍ത്തുകൊണ്ടാണ് ദിലീപ് ഇത്തരത്തില്‍ വെടിപൊട്ടിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച സംവിധായകന്‍ ഡോ ബിജുവും ഇതുപോലൊരു കമന്റ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല