ലണ്ടന്‍: പുരാതന കാലത്തെ ബ്രിട്ടീഷുകാര്‍ സമാധാനപരമായ ജീവിതം നയിച്ചിരുന്നു എന്ന വിശ്വാസം ചോദ്യം ചെയ്യുന്നതരത്തിലുള്ള ഫോസിലുകള്‍ കണ്ടെത്തി. റോമാക്കാരുടേയും മറ്റുള്ളവരുടേയും കുടിയേറ്റത്തിന് മുമ്പ് ബ്രിട്ടന്റെ സുവര്‍ണകാലഘട്ടമാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അതെല്ലാം കള്ളമായിരുന്നെന്ന് തെളിയിക്കുന്നതാണ് ഡെര്‍ബിഷൈര്‍ ഹില്ലിലെ കുഴിയില്‍ നിന്നും ലഭിച്ച അസ്ഥിക്കൂടങ്ങള്‍.
ഒരു ആസൂത്രിതമായ കൂട്ടക്കൊലയുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ഇരുമ്പുയുഗത്തിലെ ഒരുകൂട്ടം ആളുകളുടെ അസ്ഥിക്കൂടങ്ങള്‍ യു.കെയിലെ പുരാവസ്തുഗവേഷകര്‍ക്കു ലഭിച്ചിരിക്കുകയാണ്. ഇതില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അസ്ഥികളുമുണ്ട്.
ബ്രിട്ടീഷ് പുരാവസ്തുഗവേഷണത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ചരിത്രപ്രധാന ഖനനത്തിലൊന്നായിരുന്നു ഇത്. വിദഗ്ധ പുരാവസ്തു ഗവേഷകര്‍ക്കൊപ്പം 400ഓളം വിദ്യാര്‍ത്ഥികളും ലോക്കല്‍ വളണ്ടിയേഴ്‌സും ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്. ബിസി 440നും 390നും ഇടയ്ക്കാണ് ഈ സംഭവം നടന്നത്.
കണ്ടെടുത്ത അസ്ഥിക്കൂടങ്ങള്‍ക്കിടയില്‍ കല്‍മതിലിനടയില്‍ ഞെരിക്കപ്പെട്ട നിലയില്‍ ഒരു ഗര്‍ഭിണിയായ യുവതിയുടെ അസ്ഥിക്കൂടങ്ങളുമുണ്ടായിരുന്നു. ഒരു പ്രകൃതി ദുരന്തത്തെ തുടര്‍ന്നുണ്ടായ മരണമാവാം ഇത് എന്ന വാദത്തിനെ പ്രതിരോധിക്കാന്‍ ശാത്രജ്ഞര്‍ ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഈ പര്യവേഷണം നടത്തിയ ഡോ.ക്ലിവ് വാഡിംങ്ടണ്‍ പറയുന്നതിങ്ങനെയാണ്: ഇരുമ്പുയുഗത്തില്‍ ബ്രിട്ടീഷ് ജനത സമാധാനപരമായ ജീവിതം നയിച്ചിരുന്നെന്ന് മുന്‍കാലങ്ങളില്‍ നമ്മള്‍ ഏറെക്കുറെ അംഗീകരിച്ചതാണ്. ഹില്‍ ഫോര്‍ട്ട് അധികാരത്തിന്റെയും, അഭിമാനത്തിന്റെയും സ്ഥാനമായാണ് കാണപ്പെടുന്നത്. ഹില്‍ഫോര്‍ട്ടിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ഫിന്‍കോപ്പിലെ ഈ കണ്ടെത്തലുകള്‍.
വിശദപരിശോധനയ്ക്കുശേഷം മാത്രമേ ഈ വാദത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ കഴിയൂ. ഇതുപോലെ നൂറുകണക്കിനാളുകളുടെ അസ്ഥിക്കൂടങ്ങള്‍ ഇതിനടുത്തസ്ഥലങ്ങളില്‍ കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പര്യവേഷക സംഘം.
ഈ കൂട്ടക്കൊല സംബന്ധിച്ച് ചില വിശദീകരണങ്ങളും സംഘം നല്‍കുന്നുണ്ട്. സംഘത്തില്‍ ഒരാളുടെ അസ്ഥിക്കൂടത്തിലും ഏറ്റമുട്ടലിന്റെ അടയാളമില്ല. അതിനാല്‍ ഈ മരണം ശ്വാസമുട്ടിയോ, ശരീരത്തില്‍ മുറിവേറ്റോ ചിലപ്പോള്‍ രോഗം മൂലമോ ആയിരിക്കാം. അല്ലെങ്കില്‍ എതെങ്കിലും നേതാവ് കീഴാളന്‍മാര്‍ക്ക് നല്‍കിയ ശിക്ഷയാവാം.
പ്രായമായ പുരുഷന്‍മാരുടെ അവശിഷ്ടങ്ങള്‍ കൂട്ടത്തിലില്ലാതിരുന്നത് സംഘത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. കൂടാതെ കന്നുകാലികള്‍, ചെമ്മരിയാട് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനായിട്ടില്ല. അതിനാല്‍ ഇവിടുത്തെ ജനത സമൂഹത്തില്‍ നല്ല നിലയില്‍ ജീവിച്ചവരായിരിക്കാമെന്ന നിഗമനമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല