ടോം ജോസ് തടിയംപാട്: കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA )ന്റെ ഓണാഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30 നു കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും. പുലികളി, ചെണ്ടമേളം, സ്‌കിറ്റ്കള്‍, മുതലായ വിവധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുതെന്ന് സഘടനക്ക് നേതൃത്വം നല്‍കുന്ന സോബിന്‍ ജോണ്‍, ജോര്‍ജ് ജോസഫ്, മര്‍ഫി ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
കൂടാതെ കുട്ടികളുടെയും വലിയവരുടെയും ഒട്ടേറെ കലപരിപാടികള്‍ അണിയറയില്‍ തയാറായി കൊണ്ടിരിക്കുന്നു. ഗംഭീര ഓണസദ്ധൃയാണ് KMWA ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ യുക്മ ദേശിയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പും കെറ്ററിംങ്ങ് മേയറും കൂടി നിലവിളക്കിനു തിരി കൊളുത്തുന്നതോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
KMWA യുടെ ഈ വര്‍ഷത്തെ ഓണം ഒരു പുതിയ അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല. കെറ്ററിങ്ങിലെ മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല