1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് നേപ്പാളുമായി ബന്ധമുണ്ടെന്ന് ദേവപ്രശ്‌നത്തില്‍ കണ്ടെത്തി. നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നു കൊണ്ടുവന്ന പന്ത്രണ്ടായിരത്തിയെട്ട് സാളഗ്രാമങ്ങളാണത്രേ ശ്രീപത്മനാഭന്റെ മൂലവിഗ്രഹത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ബന്ധം പുതുക്കാത്തത് ക്ഷേത്രത്തിന് ദോഷമായിട്ടുണ്ടെന്ന് പ്രശ്‌നത്തില്‍ കണ്ടെത്തി. പശുപതിക്ഷേത്രവുമായും നേപ്പാള്‍ രാജകുടുംബവുമായും പത്മനാഭസ്വാമി ക്ഷേത്രത്തിന് ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. മുമ്പെല്ലാം ഈ ബന്ധങ്ങള്‍ പുതുക്കുന്ന തരത്തിലുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്നുവത്രേ. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം മുടങ്ങിക്കിടക്കുകയാണ്.

ക്ഷേത്രത്തിനകത്ത് ആരാധന നടത്തുന്ന മേല്‍ ശാന്തിമാരായ നമ്പിമാര്‍ ഇവരുടെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നില്ല. ഇവര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ട പുറപ്പെടാശാന്തിമാരാണ്. ഈ വ്യവസ്ഥകളെല്ലാം ലംഘിക്കപ്പെടുന്നുണ്ട്. മറ്റ് ശാന്തിമാരിലും വ്യവസ്ഥകള്‍ പാലിക്കാത്തവരുണ്ട്. തന്ത്രി നമ്പിമാര്‍ക്ക് ഉപദേശം നല്‍കേണ്ട ചില വ്യവസ്ഥകളുണ്ട്. എന്നാല്‍ കുറേക്കാലമായി ഇത് നടക്കുന്നില്ല.

ഉപദേശം നല്‍കേണ്ടത് സ്വാമിയാരുടെ സാന്നിധ്യത്തിലാണ്. പുഷ്പാഞ്ജലി സ്വാമിയാരുടെ പുഷ്പാഞ്ജലി അടക്കമുള്ള ആചാരങ്ങളിലും കുറവ് വന്നിട്ടുണ്ട്. അതുപോലെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന വിഗ്രഹത്തിന് എഴുന്നള്ളിപ്പിനിടയില്‍ താഴെ വീണ് കേടുപറ്റിയിട്ടുണ്ട്. ഇതിനുവേണ്ട പ്രതിവിധികള്‍ നടത്തിയിട്ടില്ല. അത് വലിയ ദോഷമാണ്-ജ്യോതിഷികള്‍ പറഞ്ഞു.

ബുധനാഴ്ച താംബൂലപ്രശ്‌നം അവസാനിച്ചു. വ്യാഴാഴ്ച ഇതുവരെ നടന്ന ചിന്തകളുടെയും കണ്ട ലക്ഷണങ്ങളുടെയും അവലോകനമാണ് നടക്കുന്നത്. ഇതു വരെ പറഞ്ഞ പല വിഷയങ്ങളും വ്യക്തമായി ഉറപ്പിക്കുന്നത് ഈ ചിന്തകളിലായിരിക്കും. ചിലപ്പോള്‍ അടുത്ത ദിവസത്തേക്ക് കൂടി പ്രശ്‌നം നീണ്ടേക്കുമെന്നും ജ്യോതിഷികള്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.