തന്‍റെ വിവാഹം രഹസ്യമായി നടത്തിയതിന്‍റെ കാരണമെന്താണെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു. “ഞാന്‍ നാലു വര്‍ഷമായി സ്നേഹിച്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത് വളരെ സ്വകാര്യമായി വേണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്‍റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അതില്‍ സംബന്ധിച്ചാല്‍ മതിയെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിന് എന്‍റെ മുന്നില്‍ രണ്ട് പോംവഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ‘ഇന്ന ദിവസം എന്‍റെ വിവാഹമാണ്. ദയവു ചെയ്ത് നിങ്ങള്‍ അതിന് വരാതിരിക്കുക’ എന്ന് എന്‍റെ മാധ്യമ സുഹൃത്തുക്കളോട് പറയുക. അല്ലെങ്കില്‍ മാധ്യമങ്ങളെ അറിയിക്കാതിരിക്കുക. ഞാന്‍ രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു. അത്രമാത്രം” – പൃഥ്വിരാജ് വ്യക്തമാക്കി.
ഈ വര്‍ഷം തനിക്ക് സന്തോഷം ഏറെയുള്ള വര്‍ഷമാണെന്ന് പൃഥ്വി പറഞ്ഞു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഉറുമിയും മാണിക്യക്കല്ലും പ്രേക്ഷകര്‍ സ്വീകരിച്ചു. ‘വീട്ടിലേക്കുള്ള വഴി’ ദേശീയ അവാര്‍ഡിന് പരിഗണിക്കുന്നു.
“ഈ സന്തോഷങ്ങള്‍ക്കെല്ലാമിടയില്‍ എനിക്ക് ഒരു വേദനയുമുണ്ട്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന, മികച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്ന സിനിമ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെട്ടില്ല എന്നതാണ് അത്” – പൃഥ്വി പറയുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല