പൃഥ്വിരാജ് അങ്ങനെയാണ്. മനസ്സില്‍ ഒന്നും ഒളിപ്പിക്കില്ല. എല്ലാം തുറന്നു പറയും. അതുകൊണ്ടു തന്നെയാണ് അസൂയാലുക്കാളായ ചിലര്‍ നടന് അഹങ്കാരമാണെന്നൊക്കെ പറയുന്നത്. എന്തായാലും തനിക്കും കള്ളം പറയാന്‍ അറിയാമെന്ന് നടന്‍ തെളിയിച്ചു കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
പറഞ്ഞു വരുന്നത് പൃഥ്വിയുടെ വിശ്വവിഖ്യാതമായ പ്രണയത്തെ കുറിച്ചാണ്. തനിയ്ക്ക് പ്രണയവുമില്ല ഒരു ചുക്കുമില്ല എന്നു പറഞ്ഞു നടന്നിരുന്ന പൃഥ്വി പാപ്പരാസികളെയെല്ലാം മണ്ടന്‍മാരാക്കി സുപ്രിയയുടെ കഴുത്തില്‍ താലി കെട്ടി. പൃഥ്വിയും സുപ്രിയയും തമ്മിലുള്ള പ്രണയകഥ ഇന്നും ആര്‍ക്കും പിടികിട്ടാത്തൊരു രഹസ്യമാണ്.
എന്തായാലും രഹസ്യവിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ഇരുവരും ഗംഭീരമാക്കി. വിവാഹവാര്‍ഷികത്തില്‍ പൃഥ്വി-സുപ്രിയ ദമ്പതിമാര്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ചിലതൊക്കെ വെളിപ്പെടുത്തുകയുണ്ടായി. തങ്ങളുടെ അഞ്ചു വര്‍ഷത്തെ രഹസ്യ പ്രണയത്തിന്റെ പൊടിപ്പും തൊങ്ങലും വച്ച കഥ പരസ്യമാക്കി ഇരുവരും പാവം പ്രേക്ഷകനെ ഞെട്ടിച്ചു.
ഒന്നാം വിവാഹവാര്‍ഷികത്തിന് ഇത്രയും ഡോസ് മതി എന്നതുകൊണ്ടാവാം കൂടുതല്‍ ‘സത്യങ്ങള്‍’ വെളിപ്പെടുത്താത്തത്. ഏതായാലും താരദമ്പതികളുടെ പ്രണയകഥയിലെ ഇനിയും പുറത്തു വിടാത്ത രഹസ്യങ്ങളറിയാന്‍ രണ്ടാം വിവാഹവാര്‍ഷികം വരെ കാത്തിരിക്കുക തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല