പൃഥ്വിരാജിനെതിരെ പരോക്ഷമായി പ്രതികരിച്ച് ജയസൂര്യ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിലല്ല, ആളുകളോട് സ്‌നേഹത്തോടെ പെരുമാറുന്നതിലാണ് കാര്യമെന്നാണ് ജയസൂര്യ പറഞ്ഞത്. ഇപ്പോഴിതാ യുവനിരയിലെ മറ്റൊരു സൂപ്പര്‍താരം ആസിഫ് അലി പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.
പൃഥ്വിരാജിന്റെ ചിലവാക്കുകള്‍ തന്നെ വേദനിപ്പിച്ചു എന്ന പരാതിയാണ് ആസിഫലിക്ക് പറയാനുള്ളത്. തനിക്ക് ശേഷം വന്ന നടന്‍മാര്‍ സിനിമയെ ഗൗരവമായി കാണുന്നില്ല എന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ആസിഫ് അലിയെ വേദനിപ്പിച്ചത്.
‘ അദ്ദേഹം പറഞ്ഞത് ശരിയല്ല. ഞങ്ങളൊക്കെ സിനിമയെ വെറും കുട്ടിക്കളിയായി കാണുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ തലമുറയില്‍ പെട്ടവര്‍ക്കെല്ലാം അതില്‍ വേദനയുണ്ട്’ ഒരു അഭിമുഖത്തിനിടെ ആസിഫ് അലി വ്യക്തമാക്കി.
സീനിയര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് അഭിനന്ദിക്കുന്നില്ലെന്ന് പരാതി പറയുന്ന പൃഥ്വിരാജ് തന്നെ ഒരിക്കലും വിളിച്ച് അഭിനന്ദിച്ചിട്ടില്ല. അതേസമയം മമ്മൂട്ടി എപ്പോഴും അഭിനന്ദിക്കുമെന്നും ആസിഫ് പറയുന്നു.
കുഞ്ചാക്കോ ബോബനാണ് തനിക്ക് ഏറെ അടുപ്പമുള്ള സീനിയര്‍ താരമെന്നും ആസിഫ് പറഞ്ഞു. നീ സിനിമയെ കൂടുതല്‍ സ്‌നേഹിച്ചാല്‍ നിനക്ക് കൂടുതല്‍ ശത്രുക്കളുണ്ടാവുമെന്നാണ് അദ്ദേഹം തനിക്ക് തന്ന ഉപദേശമെന്നും നടന്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല