പെട്രോളിന്റേയും ഡീസലിന്റേയും വില കൂടിയത് ഒഴിവുകാല യാത്രകളെ വലയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ 100 മൈല്‍ യാത്രചെയ്യാനും രണ്ട് പൗണ്ട് വീതം അധികതുക ചിലവാക്കേണ്ട സ്ഥിതിയിലാണ് വാഹനഉടമകള്‍.
കഴിഞ്ഞവര്‍ഷത്തെ ഈസ്റ്റര്‍ കാലത്തേക്കാള്‍ കൂടിയ വിലയാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 135.7 പെന്നിയാണ് ഓരോ പമ്പുടമയും ഈടാക്കുന്നത്. ഡീസലിന് 141.99 പെന്നിയും ഈടാക്കുന്നു.
പെട്രോള്‍ ഒരു ലിറ്ററിന്റെ വിലയില്‍ 2.91 പെന്നിയാണ് വര്‍ധിച്ചിരിക്കുന്നത്. ഡീസലിന് ലിറ്ററിന് 3.01 പെന്നിയുടേയും വര്‍ധനവുണ്ടായിട്ടുണ്ട്. 50 ലിറ്റര്‍ കൊള്ളുന്ന ഒരു ടാങ്ക് മുഴുവന്‍ പെട്രോള്‍ അടിക്കണമെങ്കില്‍ 7.46 പെന്നി അധികം അടയ്‌ക്കേണ്ട ഗതികേടിലാണ് ആളുകളെന്ന് എ.എ പറയുന്നു.
ഡീസല്‍ അടിക്കണമെങ്കില്‍ 10.5 പെന്നിയാണ് അധികം ചിലവാകുന്നത്. രണ്ടു കാറുള്ള ഒരു കുടുംബത്തിന് മാസം പെട്രോളിനായി 31.68 പൗണ്ട് അധികമായി ചിലവാക്കേണ്ട അവസ്ഥയാണ്. തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്കന്‍ അയര്‍ലന്റിലുമാണ് പെട്രോള്‍ വില ഏറ്റവുമധികം. ലിറ്ററിന് ഏകദേശം 136 പെന്നിയാണ് ഇവിടെ പെട്രോളിന് ഈടാക്കുന്നത്. ഡീസലിന് ഏറ്റവുമധികം ഈടാക്കുന്നത് സ്‌കോട്ട്‌ലന്റിലാണ്. ഇവിടെ ഡീസല്‍ ലിറ്ററിന് 142.8 പെന്നിയാണ് ഈടാക്കുന്നത്.
ഉയരുന്ന ഇന്ധനവില യു.കെയിലെ കുടുംബങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് എ.എ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. സ്‌കോട്ട്‌ലന്റിലേക്കോ, വേല്‍സിലേക്കോ പോകുന്ന ഓരോ കാറുടമയ്ക്കും രണ്ട് പൗണ്ട് വീതം പെട്രോളടിക്കുന്നതിലൂടെ മാത്രം നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല