ലണ്ടന്‍: മിഡില്‍ ഈസ്റ്റില്‍ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ഗാലന് 9 പെന്‍സ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ലോകത്തിലെ എണ്ണ ഖനികളില്‍ 61% നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ എണ്ണവില കൂടുന്നതിന് കാരണാകുമെന്നാണ് സൂചന.
എണ്ണവില രണ്ടര വര്‍ഷത്തിനുള്ളിലെ ഏറ്റവും കൂടിയ വിലയായ ബാരലിന് 105 ഡോളറിലേക്കെത്തുമെന്നും ഇത് പിന്നീട് 110 ഡോളര്‍ വരെ ഉയരാനും സാധ്യതയുള്ളതായി വിദഗ്ധര്‍ മൂന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോഴത്തെ സ്ഥിതിയില്‍ ലിറ്ററിന് 128.8 പെന്നി പെട്രോളിനും 134 പെന്നി ഡീസലിനും വിലയുണ്ട്. ഈ ഭാരം തന്നെ ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. വില ബാരലിന് 105 ഡോളര്‍ വരെ എത്തുമ്പോള്‍ അത് ലിറ്ററിന് ഒരു പെന്‍സ് കൂടാന്‍ ഇടയാക്കുമെന്ന് ഫെയര്‍ഫ്യൂല്‍ യുകെ സ്ഥാപകന്‍ പെറ്റര്‍ കാരോള്‍ അറിയിച്ചു.
എന്നാല്‍ ബാരലിന് 110 ഡോളറായാല്‍ അത് ഗാലണ് 9 പെന്‍സ് വരെ വര്‍ധനവുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ലിബിയ, ഈജിപ്ത്, ടുണീഷ്യ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പ്രശ്‌നങ്ങളുടെ വെളിച്ചത്തിലാണ് ഈ മുന്നറിയിപ്പ്. ലിബിയയില്‍ നിന്നുമാത്രമായി 1.5 മില്ല്യണ്‍ ബാരല്‍സ് ക്രൂഡ് ഓയിലാണ് ഒരു ദിവസം ഉല്പാദിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല