വാറ്റ് നിരക്കും ഡ്യൂട്ടിയും വര്‍ധിച്ചതിനെ തുടര്‍ന്ന് പുതുവര്‍ഷത്തില്‍ റിക്കാര്‍ഡില്‍ എത്തിയ പെട്രോള്‍ വില വീണ്ടും കൂടുന്നു.ബി പി യുടെ ഉടമസ്ഥതയിലുള്ള അലാസ്ക്കയിലെ പൈപ്പ് ലൈനില്‍ ഉണ്ടായ ചോര്‍ച്ചയെതുടര്‍ന്നാണ് വീണ്ടും വിലകൂടുമെന്നു നിരീക്ഷകര്‍ പറയുന്നത്.ചോര്‍ച്ച പൂര്‍ണമായും അടയ്ക്കാനാവാത്തതിനാല്‍ ഈ പൈപ്പ് ലൈനില്‍ കൂടിയുള്ള എണ്ണ വിതരണം കമ്പനി പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ് .അമേരിക്കയിലെ ഉപഭോഗത്തിന്റെ പതിനഞ്ചു ശതമാനവും എണ്ണ കൊണ്ട് പോകുന്നത് ഈ പൈപ്പിലൂടെയാണ്.
വാറ്റ് നിരക്ക് ഇരുപതു ശതമാനമായതും ഇന്ധന ഡ്യൂട്ടി വര്‍ധിപ്പിചതും മൂലം ഇന്നലത്തെ ശരാശരി പെട്രോള്‍ വില 127.8 പെന്‍സ് എന്ന റിക്കാര്‍ഡില്‍ എത്തി നില്‍ക്കുകയാണ്.ഡീസല്‍ വിലയാകട്ടെ 132.05 പെന്‍സും .മോട്ടോര്‍വേ ബ്രേക്കുകളില്‍ ഉള്ള പമ്പുകളില്‍ ആകട്ടെ വില ഈ നിരക്കില്‍ നിന്നും അഞ്ചു മുതല്‍ പത്തു വരെ പെന്‍സ് കൂടുതലാണ്.സ്വന്തമായി എണ്ണ നിക്ഷേപം ഇല്ലാത്ത ബ്രിട്ടന് ആഗോള വിലയില്‍ ഉണ്ടാകുന്ന വ്യതിയാനം അതേപടി ജനങ്ങളെ അടിച്ചേല്‍പ്പിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല