പെണ്ണായാല്‍ പൊന്നു വേണം… ഈ ഗാനശകലവുമായി തുടങ്ങുന്ന ഭീമ ജ്വല്ലറി പരസ്യം കണ്ടിട്ടില്ലേ, പരസ്യം ശ്രദ്ധിച്ചില്ലെങ്കിലും അതില്‍ ബൈക്കോടിച്ചുവരുന്ന സുന്ദരിക്കുട്ടിയിലെങ്കിലും നിങ്ങളുടെ കണ്ണുടക്കിയിട്ടുണ്ടാവും.
റാമ്പില്‍ നിന്നും മോഡലിങ് രംഗത്തെത്തിയ മിസ് ലഖ്‌നൊ റിച്ചാ പാനായിയാണ് പൊന്നണിഞ്ഞ പെണ്ണായി ഭീമ മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്. പരസ്യത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സുന്ദരി ഇപ്പോള്‍ മോളിവുഡില്‍ ഭാഗ്യം പരീക്ഷിയ്ക്കാന്‍ ഒരുങ്ങുകയാണ്. പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ബാങ്കോക്ക് സമ്മറിലൂടെയാണ് റിച്ച വെള്ളിത്തിരയിലെത്തുന്നത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ഫ്‌ളൈറ്റ് അസിസ്റ്റന്റ് ആയി നോക്കുന്നതിനിടയ്ക്കാണ് ഭീമയുടെ മോഡലാവാനുള്ള അവസരം റിച്ചയെ തേടിയെത്തിയത്. പരസ്യം ഹിറ്റായത് റിച്ചയ്ക്ക് മോളിവുഡിലേക്കുള്ള ടിക്കറ്റും ഓക്കെയാക്കി.
തമിഴില്‍ നിന്നൊക്കെ കൂടുതല്‍ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും തത്കാലത്തേക്ക് മലയാള സിനിമകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണ് റിച്ചയുടെ തീരുമാനം. നടന്‍-നടി എന്ന നിലയില്‍ വളരാന്‍ മലയാള സിനിമയാണ് കൂടതല്‍ മികച്ചതെന്ന് 2005ലെ മിസ് നോര്‍ത്ത് ഇന്ത്യ കൂടിയായ റിച്ച പറയുന്നു.
ബാങ്കോക്ക് സമ്മറിന് പുറമെ ആല്‍ബര്‍ട്ട് ആന്റണിയുടെ വാടമല്ലി എന്ന സിനിമയിലും റിച്ച അഭിനയിച്ചു കഴിഞ്ഞു. മലയാളം പഠിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഈ യുപിക്കാരി പെണ്‍കുട്ടി ഒരു ദിവസം താന്‍ സ്വന്തമായി മലയാളത്തില്‍ ഡബ് ചെയ്യുമെന്ന ശുഭാപ്തി വിശ്വാസവും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല