1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2011

നാലാമത്തെ കുട്ടിയും പെണ്‍കുഞ്ഞായതില്‍ മനം നൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു. രണ്‍ജിത്ത് കുമാര്‍(30) ആണ് ചമ്പല്‍ നദിയില്‍ ചാടി മരിച്ചത്. നയാപൂര പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന ലഡ്പുര നിവാസിയായിരുന്നു രണ്‍ജിത്ത്. മൂന്നു പെണ്‍മക്കള്‍ ഉള്ള ഇയാള്‍ നാലാമത്തെ കുട്ടി ആണ്‍കുട്ടിയായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കുട്ടി പിറക്കുന്ന സമയം വരെ രണ്‍ജിത്ത് ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് നഴ്‌സ് കുട്ടി പെണ്ണാണെന്ന് ഇയാളെ അറിയിച്ചു. അതിനു ശേഷം ഇയാളെ കാണാതെയായി.

പിന്നീട് ചൊവ്വാഴ്ച രാത്രി ആരോ ചമ്പല്‍ നദിയില്‍ ചാടുന്നതു കണ്ടുവെന്ന് ഒരാള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് രണ്‍ജിത്തിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.